ബെംഗളൂരു: ഗുണ്ടൽപേട്ടയിൽ സൂര്യകാന്തി-ചെണ്ടുമല്ലി പാടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സന്ദ ർകരുടെ പ്രവാഹം.
കോവിഡ് യാത്ര നിയന്ത്രണങ്ങളും മറ്റും പിന്നെയും മാറിയതോടയാണ് കാഴ്‌ചകൾ സമ്മാനിക്കുന്ന പൂപ്പാടങ്ങളിലേക്ക് ദിനംപ്രതി നിരവധി ആളുകൾ ആണ് എത്തുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡിനെത്തുടർന്നു പൂക്കൃഷി ഇവിടെ വളരെ കുറവാണ് വായിരുന്നു. ഇത്തവണ നൂറുകണക്കിൻ ഏക്കർ സ്ഥലത്താണ് സൂര്യകാന്തിയും ചെണ്ടണ്ടുമല്ലിയുമെല്ലാം കൃഷി ചെയ്‌തിട്ടുണ്ട്. കേരളത്തിൽ മഴയാണെങ്കിയും ഗുണ്ടൽപേട്ട ഭാഗത്തേയ്ക്ക് മഴ തീരെയില്ലാത്തത് കൃഷിക്ക് ഗുണം ചെയ്തു.
എണ്ണയുടെ ആവശ്യങ്ങൾക്കായാണ് ഇവയെല്ലാം കൃഷി ചെയ്തത്. ചെണ്ടുമല്ലി പൂക്കൽ പെയിന്റ് കമ്പനികൾക്കുവേണ്ടിയും കയറ്റി പോക്കുന്നുണ്ട് . മൂന്ന് മാസം കൊണ്ട് മിക്കച്ച വരുമാനം ഉണ്ടാകാൻ കഴിയുന്ന കൃഷിയതിനാൾ ധാരാളം കർഷകർ ഈ രംഗത്ത് ഉണ്ട് . സുൽത്താൻ ബത്തേരി-മൈസൂരു ദേശിയപാതയിലെ പൂപ്പാട്ടുകൾ ഈ വഴി യാത്ര നൽകുന്ന കാഴ്ച വളരെ മനോഹരമാക്കുകയാണ്.
ഇവിടുത്തെ കാഴ്ചകൾ കാണാൻ മാത്രം ദൂരെദിക്കുകളിൽ നിന്നും ആളുകൾ എത്തുന്നു. പൂപ്പാടങ്ങളിൽ ഫോട്ടോ എടുക്കുന്നതിനും എത്തുന്നവർ നിരവധിയാണ് . ഇതിനായി സ്ഥല ഉടമകൾ നിശ്ചിത തുകയും ഈടാക്കുന്നുണ്ട്. അതും അവർക്ക് വരുമാനമായി മാറി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.