ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയെ ഗോവിന്ദ് പൻസാരെ വധവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന സംഘം ചോദ്യം ചെയ്യും.

ബെംഗളൂരു : ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയെന്നു കരുതുന്ന ശ്രീരാമസേനാ അംഗം പരശുറാം വാഗ്മറിനെ സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയുടെ വധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യും. ഗോവിന്ദ് പൻസാരെ, എം.എം. കൽബുറഗി, ഗൗരി ലങ്കേഷ് എന്നിവർക്ക് ഒരേ തോക്കിൽനിന്നാണ് വെടിയേറ്റതെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇതിന്റെ പശ്ചാത്തലത്തിൽ വാഗ്മറിനെ ചോദ്യം ചെയ്യാൻ മഹാരാഷ്ട്ര എസ്ഐടി സംഘം ബെംഗളൂരുവിലെത്തുമെന്നാണ് വിവരം. 2015 ഫെബ്രുവരി 16നു മഹാരാഷ്ട്രയിലെ കോലാപുരിൽ വച്ചാണ് പൻസാരെ വെടിയേറ്റു മരിച്ചത്. കൽബുറഗി അതേവർഷം ഓഗസ്റ്റിൽ ധാർവാഡിലെ വീടിനു മുന്നിലും ഗൗരി ലങ്കേഷ് സെപ്റ്റംബറിൽ രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലുമാണ് വെടിയേറ്റു മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts