ഭൂമി തര്‍ക്കം: സ്ത്രീയുടെ നെഞ്ചില്‍ ചവിട്ടിയ ടിആര്‍എസ് നേതാവിനെ അറസ്റ്റുചെയ്തു

ഹൈദരാബാദ്: ഭൂമി തര്‍ക്കത്തിനിടെ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം. തര്‍ക്കത്തിനിടെ തെലുങ്കാന രാഷ്ട്ര സമിതി(ടി.ആർ.എസ്) പരിഷത്ത് മണ്ഡൽ പ്രസിഡന്റ് ഇമ്മടി ഗോപിയാണ് സ്ത്രീയെ മർദ്ദിച്ചത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധിയാണ് ആരോപണ വിധേയന്‍. സംഭവത്തിന്‍റെ വീഡിയോ പുറത്തായതോടെയാണ് ഈ വിഷയം ചര്‍ച്ചയാവുന്നതും ജനപ്രതിനിധിയുടെ അറസ്റ്റിന് വഴിവെക്കുന്നതും. തെലങ്കാന നിസാമബാദ് ജില്ലയില്‍ ഞാറാഴ്ചയാണ് അറസ്റ്റിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്.

ധര്‍പ്പള്ളി മാണ്ഡല്‍ പരിഷത്ത് പ്രസിഡന്റ് ഇമ്മടി ഗോപിയാണ് ഗൗരാരാം ഗ്രാമത്തിലെ രാജവ്വ എന്ന സ്ത്രീയെ ചവിട്ടുന്നത്.  10 മാസം മുമ്പ് വാങ്ങിയ ഭൂമിയുടെ പേരില്‍ രാജവ്വയും ഗോപിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. 33.72 ലക്ഷത്തിന് 1125 ചതുരശ്ര വാര സ്ഥലവും വീടുമാണ് ആണ് ഗോപിയില്‍ നിന്ന് രാജവ്വ വാങ്ങുന്നത്. എന്നാല്‍ പണം കൈമാറിയിട്ടും രാജവ്വയ്ക്ക് ഗോപി സ്ഥലം കൈമാറിയില്ല. മാര്‍ക്കറ്റ് വില കുതിച്ചുയര്‍ന്നെന്നും അതിനാല്‍ ഇനിയുമൊരു 60 ലക്ഷം തുക കൂടി വേണമെന്നുമായിരുന്നു ഗോപിയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ രാജവ്വ ഇന്‍ടാല്‍വായ് പോലീസിനെ സമീപിക്കുകയായിരുന്നു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ഞായറാഴ്ച് ഗോപിയുടെ വീടിനു മുന്നില്‍ രാജവ്വ പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഗോപി ഇവരോട് മോശമായി പെരുമാറി. തുടര്‍ന്ന് രാജവ്വ ഗോപിയെ ചെരുപ്പൂരി അടിക്കുകയും, പ്രകോപിതനായ ഗോപി രാജവ്വയുടെ നെഞ്ചത്ത് ആ‍ഞ്ഞ് ചവിട്ടുകയായിരുന്നു. ചവിട്ടുന്നതിന്‍റെ ദൃശ്യം കണ്ടുനിന്നയാള്‍ ക്യാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ സംഭവം വലിയ വിവാദമാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts