മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ കല്ലിനടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു : മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 35കാരനായ മകൻ അംബരീഷ് അമ്മയെ കല്ലിനടിച്ച് കൊലപ്പെടുത്തി. യമുനമ്മ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ തെക്കുകിഴക്കൻ ബെംഗളൂരുവിലെ മാറത്തഹള്ളിക്കടുത്തുള്ള ദേവരബീസനഹള്ളിയിലാണ് സംഭവം. മദ്യം വാങ്ങാൻ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ യമുനമ്മ തയ്യാറായില്ല. തുടർന്ന്, മകൻ അംബരീഷ് അമ്മയെ തള്ളിയിടുകയും തലയിൽ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. യമുനമ്മ തൽക്ഷണം മരിച്ചു. അമ്മയും മകനും റായ്ച്ചൂർ ജില്ലയിലെ ലിംഗ്സുഗൂർ സ്വദേശികളാണെന്നും കൂലിപ്പണിക്കായി ബെംഗളൂരുവിലേക്ക് എത്തിയവരാണെന്നും പോലീസ് പറഞ്ഞു.

Read More

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി; ബജ്‌റംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ ബുധനാഴ്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ പ്രവർത്തകൻ കൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദിനേശ് (41 ) ആണ് ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ: സ്ഥലത്തിന്റെ പേരിൽ കൃഷ്ണ ദിനേശും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും. കൃഷ്ണ ദിനേഷിനെ വലിച്ചിഴച്ച് വയറ്റിൽ ഇടിക്കുകയായിരുന്നു. പിന്നീട് വയറുവേദനയെ തുടർന്ന് ദിനേഷിനെ വെള്ളിയാഴ്ച പുലർച്ചെ 2.51 ഓടെ മംഗളൂരുവിലെ സർക്കാർ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. കൃഷ്ണയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു.

Read More

ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: 10 പ്രതികളെയും മാർച്ച് 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബജറംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 പേരെയും കർണാടകയിലെ പ്രാദേശിക കോടതി മാർച്ച് 7 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ശിവമോഗയിൽ 26 കാരനായ ഹർഷ കൊല്ലപ്പെട്ടത്. ഭദ്രാവതി സ്വദേശിയായ അബ്ദുൾ റോഷൻ (24), ശിവമോഗ നഗരത്തിലെ വാദി-ഇ-ഹുദയിൽ താമസിക്കുന്ന ജാഫർ സാദിഖ് (55) എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവർക്ക് മുന്നേ ഫിറോസ് പാഷ, അബ്ദുൾ ഖാദർ, മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാൻ, റിഹാൻ, നിഹാൻ, അബ്ദുൾ അഫ്‌നാൻ എന്നിവരെയും കേസുമായി ബന്ധപ്പെട്ട്…

Read More

ശിവമൊഗ്ഗ ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കർണാടക സർക്കാർ.

ബെംഗളൂരു: 28 കാരനായ ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകത്തെത്തുടർന്ന് കല്ലേറും തീവെപ്പും ഉൾപ്പെടെയുള്ള അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച ശിവമോഗ ജില്ലയിൽ സ്ഥിതിഗതികൾ സമാധാനപരവും നിയന്ത്രണവിധേയവുമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികളെയും മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണെന്നും വർഗീയ സംഘടനകളുടെ പങ്കാളിത്തം ഉൾപ്പെടെ എല്ലാ കോണുകളും പരിശോധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം കൊലപാതകത്തെയും തുടർന്നുള്ള അക്രമങ്ങളെയും ‘നിർഭാഗ്യകരം’ എന്ന് വിശേഷിപ്പിക്കുകയും മരിച്ച വ്യക്തിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും ശ്രമങ്ങൾ…

Read More

അമ്മായിയമ്മയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കീഴടങ്ങി.

ബെംഗളൂരു: ഭാര്യയുടെ വിശ്വസ്തതയിൽ സംശയിച്ച് 48 കാരനായ ബേക്കറി ഉടമ ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ മൂടലപാളയ റോഡിലെ ഗോവിന്ദരാജനഗറിലാണ് സംഭവം. കൊലപാതക ശേഷം പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി. വീട്ടമ്മയായ സുനിത (38), അമ്മ സരോജമ്മ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി കുമാർ വി. ശിവമോഗയിലെ തീർത്ഥഹള്ളി സ്വദേശികളായ കുടുംബം ഏതാനും വർഷങ്ങൾക്ക് മുന്പാണ് നഗരത്തിൽ വന്നത്. എൻആർ കോളനിയിലായിരുന്നു സരോജമ്മ താമസിച്ചിരുന്നത്. രണ്ട് കുട്ടികളെ സ്‌കൂളിൽ വിട്ടതിന് ശേഷം രാവിലെ 10 മണിക്ക് കുമാർ വീട്ടിലെത്തുകയും അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്…

Read More

ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം, പ്രതികളെ കുറിച്ച് സൂചനയുണ്ട് അവരെ ഉടൻ പിടികൂടും; മുഖ്യമന്ത്രി

ബെംഗളൂരു : ശിവമോഗയിൽ ഹിന്ദു പ്രവർത്തകനെ അജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നാലെ കൊലയ്ക്ക് പിന്നിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഞായറാഴ്ച വൈകുന്നേരത്തെ സംഭവം നടന്നയുടൻ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചതായും അക്രമികൾ ആരാണെന്ന് പോലീസിന് സൂചനയുണ്ടെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇവരെ എത്രയും വേഗം പിടികൂടുമെന്നും ശിവമോഗയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, സമാധാനം നിലനിർത്താൻ ശിവമോഗയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഉത്തരവാദികൾക്കെതിരെ എത്രയും വേഗം…

Read More

ബജ്‌റംഗ്ദൾ പ്രവർത്തകൻ കുത്തേറ്റു മരിച്ചു; ശിവമോഗയിൽ നിരോധനാജ്ഞ

ബെംഗളൂരു :  ബജ്‌റംഗ്ദൾ പ്രവർത്തകൻ ശിവമോഗയിൽ കുത്തേറ്റു മരിച്ചു, തിങ്കളാഴ്ച ഭരണകൂടം നിരോധനാജ്ഞ ഉത്തരവുകൾ ഏർപ്പെടുത്തുകയും സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഫെബ്രുവരി 20 ഞായറാഴ്ച രാത്രി ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ചാണ് ഹർഷയെ അജ്ഞാതർ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു സംഘം കാറിൽ വന്ന് കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ, കൊലപാതകത്തിന് പിന്നിൽ പഴയ വൈരാഗ്യമോ, സോഷ്യൽ മീഡിയയിലെ സമീപകാല വർഗീയ പോസ്റ്റുകൾ പങ്കുവെച്ചതോ ആകാം എന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ബജ്‌റംഗ്ദൾ…

Read More

യുവാവിന്റെ കൊലപാതകം; ഏഴുവർഷത്തിനുശേഷം ആന്ധ്രാ സ്വദേശികളായ പ്രതികൾ പിടിയിൽ.

ബെംഗളൂരു: കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴുവർഷത്തിനുശേഷം പ്രതികളായ ആന്ധ്രാപ്രദേശിലെ അനന്തപുർ സ്വദേശികളായ ദമ്പതിമാർ പിടിയിൽ. മുഹമ്മദ് ഗൗസ് (38), ഭാര്യ ഹീന കൗസർ (27) എന്നിവരാണ് പിടിയിലായത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു ആന്ധ്രാ സ്വദേശിയും ബെംഗളൂരുവിലെ തയ്യൽതൊഴിലാളിയുമായിരുന്ന വാസിർ പാഷയുടെ മൃതദേഹം അനന്തപുരിൽനിന്ന് കണ്ടെത്തിയത്. 2015 മേയ് 16-നായിരുന്നു സംഭവം വാസിർ പാഷയുടെ ജീർണിച്ച ശരീരം പോലീസ് അന്ന് കണ്ടടുത്തത്. തുടർന്ന് പോലീസ് കൊലപാതകത്തിന് കേസെടുത്തെങ്കിലും കൊലയാളികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് വാസിർ പാഷയുടെ ഭാര്യ ബെംഗളൂരു പോലീസിലും…

Read More

വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊല്ലപ്പെട്ട കേസ്; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : വിരമിച്ച ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റും ഭാര്യയും കൊല്ലപ്പെട്ട കേസിൽ നായ്ക്കളെയും പൂന്തോട്ടത്തെയും പരിപാലിക്കാൻ വന്ന യുവാവ് അറസ്റ്റിൽ. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബിദാദിക്ക് സമീപമുള്ള അവരുടെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡൽഹിയിൽ താമസിക്കുന്ന മക്കൾ വിളിച്ച കോളുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് രഘുരാജന്റെയും (70) ഭാര്യ ആശയുടെയും (63) മരണം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഈഗിൾടൺ റിസോർട്ടിലെ വില്ലയ്ക്കുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ദമ്പതികളെ സുരക്ഷാ ഗാർഡുകളാണ് കണ്ടെത്തുന്നത്.

Read More

സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു

ബെംഗളൂരു: നന്ദിനി ലേഔട്ടിലെ ലഗ്ഗെരെയിൽ ബുധനാഴ്ച സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് സുഹൃത്തുക്കളിൽ ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു . 2008ൽ ബസവേശ്വരനഗറിൽ നടന്ന കൊലപാതകം ഉൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട വിശ്വനാഥ് എന്ന വിശ്വ (39). രാവിലെ 9.45 ഓടെ സുഹൃത്തായ രവികുമാർ വിശ്വനാഥുമായി വ്യക്തിപരമായ തർക്കത്തിന്റെ പേരിൽ വാക്കേറ്റമുണ്ടായി. വിശ്വനാഥ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അടുക്കളയിലെ കത്തി ഉപയോഗിച്ച് കുമാർ വിശ്വനാഥിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. വിശ്വനാഥ് തൽക്ഷണം മരിച്ചു, പരിഭ്രാന്തനായ കുമാർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. റോഡരികിൽ വിശ്വനാഥിന്റെ മൃതദേഹം…

Read More
Click Here to Follow Us