മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയെ കല്ലിനടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു : മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 35കാരനായ മകൻ അംബരീഷ് അമ്മയെ കല്ലിനടിച്ച് കൊലപ്പെടുത്തി. യമുനമ്മ (70) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 8.30 ഓടെ തെക്കുകിഴക്കൻ ബെംഗളൂരുവിലെ മാറത്തഹള്ളിക്കടുത്തുള്ള ദേവരബീസനഹള്ളിയിലാണ് സംഭവം. മദ്യം വാങ്ങാൻ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ യമുനമ്മ തയ്യാറായില്ല. തുടർന്ന്, മകൻ അംബരീഷ് അമ്മയെ തള്ളിയിടുകയും തലയിൽ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. യമുനമ്മ തൽക്ഷണം മരിച്ചു.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

അമ്മയും മകനും റായ്ച്ചൂർ ജില്ലയിലെ ലിംഗ്സുഗൂർ സ്വദേശികളാണെന്നും കൂലിപ്പണിക്കായി ബെംഗളൂരുവിലേക്ക് എത്തിയവരാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts