യുക്രൈനിൽ കുടുങ്ങിയ 12 കർണാടക വിദ്യാർത്ഥികൾ ബെംഗളൂരു വിമാനത്താവളത്തിലെത്തി

ബെംഗളൂരു : യുക്രൈനിൽ കുടുങ്ങിയ കർണാടകയിൽ നിന്നുള്ള 12 വിദ്യാർത്ഥികൾ ഞായറാഴ്ച രാവിലെ 8:45 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും കർണാടക മന്ത്രി ആർ അശോകനും വിദ്യാർഥികളെ സ്വാഗതം ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.

യുക്രൈനിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് മുംബൈയിലും ഡൽഹിയിലും വിമാനമിറങ്ങിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരുടെ വീടുകളിലെത്താൻ തന്റെ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് ഭക്ഷണവും താമസവും ഒരുക്കുന്നതിന് ദേശീയ തലസ്ഥാനത്തെ സംസ്ഥാന പ്രിൻസിപ്പൽ റസിഡന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

“ഞങ്ങൾ വിഷയത്തെക്കുറിച്ച് സംസാരിച്ചതിന് ശേഷം ഞങ്ങൾ ഞങ്ങളുടെ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും അയച്ചിട്ടുണ്ട്. യുക്രൈനിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങിയവരെ റോഡ് മാർഗം എത്തിക്കാനാണ് തീരുമാനം. ഇതനുസരിച്ച് റൊമാനിയ വഴി നിരവധി വിദ്യാർഥികൾ എത്തുന്നുണ്ട്. അവരുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
[masterslider id="10"]

Related posts