ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം, പ്രതികളെ കുറിച്ച് സൂചനയുണ്ട് അവരെ ഉടൻ പിടികൂടും; മുഖ്യമന്ത്രി

ബെംഗളൂരു : ശിവമോഗയിൽ ഹിന്ദു പ്രവർത്തകനെ അജ്ഞാതർ കൊലപ്പെടുത്തിയതിന് പിന്നാലെ കൊലയ്ക്ക് പിന്നിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ഞായറാഴ്ച വൈകുന്നേരത്തെ സംഭവം നടന്നയുടൻ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചതായും അക്രമികൾ ആരാണെന്ന് പോലീസിന് സൂചനയുണ്ടെന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇവരെ എത്രയും വേഗം പിടികൂടുമെന്നും ശിവമോഗയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

“കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, സമാധാനം നിലനിർത്താൻ ശിവമോഗയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഉത്തരവാദികൾക്കെതിരെ എത്രയും വേഗം നടപടിയെടുക്കാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts