ബജ്‌റംഗ്ദൾ പ്രവർത്തകൻ കുത്തേറ്റു മരിച്ചു; ശിവമോഗയിൽ നിരോധനാജ്ഞ

ബെംഗളൂരു :  ബജ്‌റംഗ്ദൾ പ്രവർത്തകൻ ശിവമോഗയിൽ കുത്തേറ്റു മരിച്ചു, തിങ്കളാഴ്ച ഭരണകൂടം നിരോധനാജ്ഞ ഉത്തരവുകൾ ഏർപ്പെടുത്തുകയും സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഫെബ്രുവരി 20 ഞായറാഴ്ച രാത്രി ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വെച്ചാണ് ഹർഷയെ അജ്ഞാതർ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു സംഘം കാറിൽ വന്ന് കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

എന്നാൽ, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ, കൊലപാതകത്തിന് പിന്നിൽ പഴയ വൈരാഗ്യമോ, സോഷ്യൽ മീഡിയയിലെ സമീപകാല വർഗീയ പോസ്റ്റുകൾ പങ്കുവെച്ചതോ ആകാം എന്നും പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ബജ്‌റംഗ്ദൾ അനുകൂലികൾ തെരുവിലിറങ്ങി. ടെലിവിഷൻ പത്ര മാധ്യമ പ്രവർത്തർക്ക് നേരെ കല്ലെറിഞ്ഞു. കൂടാതെ നഗരത്തിലുടനീളം സംഘർഷ അവസ്ഥ നിലനിൽക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts