ബെംഗളൂരു : മാർച്ച് 18 ന് പുലർച്ചെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച 23 കാരിയായ യുവതിയുടെ മരണത്തിന് പിന്നിൽ ജാതിയുടെ പേരിലുള്ള വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കാമുകൻ ശിവകുമാർ ഹിരേഹല തീകൊളുത്തി കൊന്നതാണെന്ന് യുവതിയുടെ പിതാവ് ആരോപിക്കുന്നു. ലിംഗായത്ത് ജാതി വിഭാഗത്തിൽപ്പെട്ട ശിവകുമാറിന്റെ (23) മാതാപിതാക്കൾ ഫെബ്രുവരിയിൽ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവരുടെ ബന്ധം എതിർത്തയായി ആണ് റിപ്പോർട്ട്. വിജയപുര ജില്ലയിൽ നിന്നുള്ള ഡെപ്യൂട്ടി തഹസിൽദാർ അശോക് ശർമ്മയുടെ മകൾ ദനേശ്വരി ശർമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മാർച്ച് 19 ശനിയാഴ്ചയാണ്…
Read MoreTag: murder
ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന വയോധികൻ കൊല്ലപ്പെട്ട നിലയിൽ
ബെംഗളൂരു: രാജഗോപാലനഗറിലെ ഹെഗ്ഗനഹള്ളി മെയിൻ റോഡിലെ ഫുട്പാത്തിൽ വയോധികനായ കൃഷ്ണപ്പയെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കൊലയാളികൾ കൃഷ്ണപ്പയുടെ തല കല്ലുകൊണ്ട് ചതച്ചതാണെന്നാണ് കരുതുന്നതെന്ന് രാജഗോപാലനഗർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുംകുരുവിലെ സിറ സ്വദേശിയായ കൃഷ്ണപ്പ തിങ്കളാഴ്ച രാത്രി ഫുട്പാത്തിൽ ഉറങ്ങുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു വഴിയാത്രക്കാരനാണ് രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന കൃഷ്ണപ്പയെ കണ്ടത്തിയതും പോലീസിനെ വിളിക്കുകയും ചെയ്തത്. കൃഷ്ണപ്പയെ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. കൃഷ്ണപ്പയെ ആരാണ് കൊലപ്പെടുത്തിയത്, എന്തിനാണ് കൊലപ്പെടുത്തിയത് എന്നതിനെ…
Read Moreഓട്ടോ ഡ്രൈവറെ യുവാക്കൾ കൊലപ്പെടുത്തി
ബെംഗളൂരു: കോടിഹള്ളി ജംക്‌ഷനു സമീപം രണ്ട് പേർ ചേർന്ന് മഞ്ജുനാഥ് എന്ന 32 കാരനെ ആക്രമിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പ്രഥമദൃഷ്ട്ടിയാൽ അപകടത്തിലാണ് മഞ്ജുനാഥ് മരിച്ചതെന്നാണ് ആദ്യം കരുതിയതെങ്കിലും, ജീവൻ ബീമാ നഗർ പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയും മുറിവുകൾ കണക്കിലെടുത്തുമാണ് ഇതൊരു കൊലപാതകമാണെന്നും കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഡോംലൂരിലെ ദൂപ്പനഹള്ളി സ്വദേശിയായ മഞ്ജുനാഥ് തിങ്കളാഴ്ച രാത്രി ദൂപ്പനഹള്ളിയിലെ ഒരു ബാറിൽ എത്തുകയും ഇയാൾ അർദ്ധരാത്രി, ബാർ പൂട്ടുന്നത് വരെ അവിടെ ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മദ്യലഹരിയിലായിരുന്ന…
Read Moreപുകവലിയും പൂവാലൻ ശല്യവും ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊന്നു
ബെംഗളൂരു: വീടിനു സമീപം നിന്ന് പുകവലിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത യുവാക്കളെ പരിസരവാസിയായ തോമസ് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കൾ തോമസിനെ വെട്ടി കൊലപ്പെടുത്തി. ജയനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് തോമസ്. ഒഴിവ് സമയം ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. വർഷങ്ങൾക്കു മുൻപ് മരിച്ചതാണ് തോമസിനെ അച്ഛൻ. അച്ഛന്റെ മരണത്തെ തുടർന്ന് തോമസ് അടക്കമുള്ള 3 മക്കളെ ഉപേക്ഷിച്ച് അമ്മ മറ്റൊരു വിവാഹം കഴിച്ചു. ഇതോടെ സഹോദരങ്ങളെ നോക്കിയിരുന്നത് മൂത്ത കുട്ടിയായ തോമസ് ആണ്.…
Read Moreകൂടത്തായി കൂട്ടക്കൊല പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഇന്ന് വിധി
കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസ് പ്രതി പൊന്നമറ്റം ജോളിയമ്മ ജോസഫ് വിചാരണ കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണനക്കും. കൊല്ലപ്പെട്ട പൊന്നാമറ്റത്തില്‍ ടോം തോമസ്, അന്നമ്മ, ആല്ഫൈന്, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടുതല്‍ തെളിവുകള്‍ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷന് ഹർജിയിലും കോടതി ഇന്ന് വിധി പറയും. കൂട്ടക്കൊലക്കേസില്‍ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിന്റെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രില്‍ ഒന്നിന് കേള്‍ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. ജോളി മുൻപ് നൽകിയ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
Read Moreപേരറിവാളിന് ജാമ്യം
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ജാമ്യം. സുപ്രീം കോടതി 32 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ജാമ്യംഅനുവദിച്ചത്. എന്നാൽ പേരറിവാളിന് ജാമ്യം നല്‍കുന്നതിനെ കേന്ദ്രം എതിര്‍ത്തു. പേരറിവാളന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള ഉചിതമായ അധികാരം രാഷ്ട്രപതിക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഹര്‍ജിയെ എതിര്‍ത്തത്.
Read Moreഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കി കൊന്നു; മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിൽ
കൊച്ചി: നഗരത്തിലെ ഹോട്ടൽ വെച്ച് മരിച്ച ഒന്നരവയസുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. പള്ളുരുത്തിയിലെ ഹോട്ടലിൽ വെച്ചാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്. സംഭവത്തിൽ അമ്മൂമ്മയുടെ കാമുകൻ പിടിയില്‍. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി (27) ആണ് പൊലീസ് പിടിയിലായിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ് നാട്ടിൽ അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്.
Read Moreകർണാടകയിൽ കൊല്ലപ്പെട്ട ഹർഷ യുടെ കുടുംബത്തിന് 25 ലക്ഷം നൽകി
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കൊല്ലപ്പെട്ട ബജ്റംഗദൾ ഹർഷ യുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷത്തിന്റെ ചെക്ക് നേരിട്ടത്തി നൽകി. ഈ പ്രദേശത്തെ ഞങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഹർഷ പ്രശ്നങ്ങൾക്കോ കലഹങ്ങൾക്കോ പോകാതെ ജന സഹകരണത്തോടെ വളർന്നു വരുന്ന ഹിന്ദു നേതാവായിരുന്നു ഹർഷ. ഇത് സഹിക്കാൻ പറ്റാത്ത ചില ജനദ്രോഹികളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും യെദ്യൂരപ്പ പറഞ്ഞു. ഈ വേദന സഹിക്കാനുള്ള കഴിവ് ഹർഷയുടെ കുടുംബത്തിന് ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: 10 പ്രതികൾക്കെതിരെ പോലീസ് യുഎപിഎ ചുമത്തി.
ബെംഗളൂരു: ഫെബ്രുവരി 20-ന് സംസ്ഥാനത്തെ ശിവമോഗ മേഖലയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ 10 പേർക്കെതിരെ കർണാടക പോലീസ് 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ള ഹർഷ ഹിന്ദുവിനെ (27) കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തുന്നത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നതിന്റെ മുന്നോടിയായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും ഒരു മുതിർന്ന സംസ്ഥാന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ അഖണ്ഡത ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന…
Read Moreമലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ബെംഗളൂരു: ശ്രീരംഗപട്ടണത്ത് മലയാളി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊച്ചി സ്വദേശി സാഗർ(26) ആണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ശ്രീരംഗപട്ടണത്തിലെ കരെകുര ഗ്രാമത്തിൽ ഒരു ഫാമിനടുത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിച്ചു.
Read More