പുകവലിയും പൂവാലൻ ശല്യവും ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: വീടിനു സമീപം നിന്ന് പുകവലിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത യുവാക്കളെ പരിസരവാസിയായ തോമസ് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കൾ തോമസിനെ വെട്ടി കൊലപ്പെടുത്തി.

ജയനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് തോമസ്. ഒഴിവ് സമയം ഫുഡ്‌ ഡെലിവറി ബോയ് ആയി ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. വർഷങ്ങൾക്കു മുൻപ് മരിച്ചതാണ് തോമസിനെ അച്ഛൻ. അച്ഛന്റെ മരണത്തെ തുടർന്ന് തോമസ് അടക്കമുള്ള 3 മക്കളെ ഉപേക്ഷിച്ച് അമ്മ മറ്റൊരു വിവാഹം കഴിച്ചു. ഇതോടെ സഹോദരങ്ങളെ നോക്കിയിരുന്നത് മൂത്ത കുട്ടിയായ തോമസ് ആണ്.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

വിജയ്നാഗറിലെ അത്തിഗുപ്പെ സ്വദേശികളായ സൂരി, സഹോദരൻ ചന്ദൻ എന്നിവർക്കായുള്ള തിരിച്ചിൽ പോലീസ് ആരംഭിച്ചു. സൂരിയും ചന്ദനും പലപ്പോഴും തോമസിന്റെ വീട് പരിസരത്തു നിന്നും ശല്യം ചെയ്യാറുണ്ടെന്ന് പരിസര വാസികൾ പറഞ്ഞതിനെ തുടർന്നാണ് പോലീസ് അന്വേഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts