ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ പരാതികൾ കൂടുന്നു

കൊച്ചി : ടാറ്റൂ ചെയ്യാൻ എത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുജീഷ് പി.എസിനെതിരെ പരാതിയുമായി ഒരു വിദേശവനിതയും രംഗത്ത്. ഇ മെയിൽ വഴിയാണ് യുവതി സ്പെയിനിൽ നിന്നും പരാതി നൽകിയത്. 2019 ൽ പഠനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴാണ് കേസിനു ആസ്പദമായ സംഭവമെന്ന് യുവതി പരാതിയിൽ പറയുന്നു.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

എന്നാൽ പരാതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ മനസിലാക്കിയ ശേഷം മാത്രമേ നടപടി എടുക്കു എന്ന് പോലീസ് അറിയിച്ചു.

നിലവിലുള്ള പരാതികളുടെ അടിസ്ഥാനത്തിൽ സുജീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts