വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്കു നഗരത്തിന്റെ ഇതരഭാഗങ്ങളിലേക്കും ഹെലികോപ്റ്ററിൽ 15 മിനിറ്റ് കൊണ്ട് എത്താനാകും. നിലവിൽ സ്വകാര്യ ഹെലികോപ്റ്ററുകളും എയർ ആംബുലൻസുകളും ധാരാളമുണ്ടെങ്കിലും അവയ്ക്കു ചെലവ് വളരെ കൂടുതലാണ്. ബിബിഎംപിയുടെ സ്വന്തം ഹെലിപാഡ് ജനങ്ങൾ ഉപയോഗിച്ചു തുടങ്ങുന്നതോടെ ചെലവു കുറയും.
ഹെലിപാഡുകൾക്കു ബിബിഎംപിയിലെ മുൻമേയർമാരുടെ പേരു നൽകാനും ആലോചനയുണ്ട്. തന്റെ ഭരണകാലാവധി അവസാനിക്കും മുൻപു പദ്ധതി നടപ്പാക്കണം എന്നാണ് ആഗ്രഹമെന്നും സമ്പത്ത്രാജ് പറഞ്ഞു. ഹെലിപാഡുകൾക്ക് അധികം സ്ഥലം വേണ്ടിവരില്ല. ബിബിഎംപിയുടെ സ്വന്തം ഭൂമിയിൽ ഹെലിപാഡിനുള്ള ടവറുകൾ സ്ഥാപിക്കാമെന്നതിനാൽ അധികം ചെലവ് വേണ്ടിവരില്ല. അതേസമയം ഒരു ഹെലിപാഡ് നിർമിക്കാൻ എത്ര ചെലവ് വേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാകില്ല. വ്യോമഗതാഗതം സംബന്ധിച്ച അനുമതിക്കായി വ്യോമഗതാഗത ഡയറക്ടർ ജനറലുമായി ഉടൻ ചർച്ച നടത്തുമെന്നും മേയർ പറഞ്ഞു.