രണ്ട് ദിവസത്തിൽ കേരളത്തിലേക്ക് 68 സ്പെഷൽ ബസുകളുമായി കർണാടക ആർ ടി സി.ഇന്ന് 42 നാളെ 26 സ്പെഷൽ; ചരിത്രത്തിലാദ്യമായി ഒരേ സ്ഥലത്തേക്ക് 10 ബസുകൾ.

ബെംഗളൂരു : വിഷുവും ഈസ്റ്ററും അടുത്തുവന്നതോടെ കേരളത്തിലേക്കുള്ള  യാത്രക്കാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. മാത്രമല്ല സ്വകാര്യ ബസ് ലോബിയുടെ ചൂഷണവും വർദ്ധിച്ചു ഇതിൽ നിന്ന് ചെറിയ രീതിയിലെങ്കിലും ശമനം ലഭിക്കുന്നത് കർണാടക ആർ ടി സി യുടെ സമയാസമയങ്ങളിൽ ഉള്ള ഇടപെടൽ കൊണ്ടാണ്. അവസരങ്ങൾ മുതലാക്കുന്നതിൽ മുൻപിൽ ഉള്ള കർണാടക ആർ ടി സി ഇന്നും നാളെയുമായി കേരളത്തിലേക്ക് നടത്തുന്നത് 68 സ്പെഷൽ സർവ്വീസുകളാണ് അതിൽ തന്നെ ഇന്ന് 42 ഉം നാളെ 26 ഉം.ഇതിൽ 15 എണ്ണം കണ്ണൂരിലേക്കും 10 എണ്ണം കോഴിക്കോട്ടേക്കുമാണ്.

  കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ആദ്യമായാണ് കേരളത്തിലെ ഒരു നഗരത്തിലേക്ക് ഒരേ ദിവസം 10 ൽ അധികം സ്പെഷൽ ബസുകൾ കർണാടക ആർ ടി സി സർവ്വീസ് നടത്തുന്നത്.ഇതിന് പുറമെ വടകരയിലേക്ക് അവധിക്കാല സർവ്വീസു മുണ്ട് കോട്ടയം (4), എറണാകുളം (5), തൃശൂർ (3), പാലക്കാട് (2),കോഴിക്കോട് (10) ,മാഹി (2), കണ്ണൂർ (15) കാസർകോട് (1) എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള കർണാടക ആർ ടി സയുടെ സ്പെഷൽ സർവീസുകൾ.

  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ഇതേ സ്ഥലങ്ങളിലേക്ക് നാളെ 26 സ്പെഷൽ സർവ്വീസുകളും ഉണ്ടായിരിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us