രണ്ട് ദിവസത്തിൽ കേരളത്തിലേക്ക് 68 സ്പെഷൽ ബസുകളുമായി കർണാടക ആർ ടി സി.ഇന്ന് 42 നാളെ 26 സ്പെഷൽ; ചരിത്രത്തിലാദ്യമായി ഒരേ സ്ഥലത്തേക്ക് 10 ബസുകൾ.

ബെംഗളൂരു : വിഷുവും ഈസ്റ്ററും അടുത്തുവന്നതോടെ കേരളത്തിലേക്കുള്ള  യാത്രക്കാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. മാത്രമല്ല സ്വകാര്യ ബസ് ലോബിയുടെ ചൂഷണവും വർദ്ധിച്ചു ഇതിൽ നിന്ന് ചെറിയ രീതിയിലെങ്കിലും ശമനം ലഭിക്കുന്നത് കർണാടക ആർ ടി സി യുടെ സമയാസമയങ്ങളിൽ ഉള്ള ഇടപെടൽ കൊണ്ടാണ്. അവസരങ്ങൾ മുതലാക്കുന്നതിൽ മുൻപിൽ ഉള്ള കർണാടക ആർ ടി സി ഇന്നും നാളെയുമായി കേരളത്തിലേക്ക് നടത്തുന്നത് 68 സ്പെഷൽ സർവ്വീസുകളാണ് അതിൽ തന്നെ ഇന്ന് 42 ഉം നാളെ 26 ഉം.ഇതിൽ 15 എണ്ണം കണ്ണൂരിലേക്കും 10 എണ്ണം കോഴിക്കോട്ടേക്കുമാണ്.…

Read More

മലയാളം മിഷന്റെ കണിക്കൊന്ന കോഴ്സ് 10 കേന്ദ്രങ്ങളിൽ പ്രവേശനോൽസവം.

ബെംഗളൂരു : കൈരളി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  മലയാളം മിഷൻ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനോൽസവം 10 കേന്ദ്രങ്ങളിലായി ആരംഭിച്ചു. ബെന്നി ജോസഫ് ഉൽഘാടനം നിർവ്വഹിച്ചു. അസോസിയേഷന്റെ കെ ആർ പുരം(9019959440) ,ആവലഹള്ളി(7349714999), ഓഫീസുകളിലും വിദ്യാരണ്യപുര കൈരളി സമാജം(9986346734), ഹെബ്ബാൾ ജെക്കൂർ സെന്റ് ഫ്രാൻസിസ് ഡിസേൽസ് പള്ളി(9448936896), ദൊഡ്ഡഗുബ്ബി പൂത്തറ മിഷൻ സെന്റർ(9483517626), ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം(9686662901), രാമമൂർത്തി നഗർ അക്ഷയ നഗർ(9740146074) കേന്ദ്രങ്ങളിലുമാണ് ക്ലാസ്.

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം മുതിർന്ന നേതാക്കളിൽ കടുത്ത അതൃപ്തി;പോളിറ്റ് ബ്യുറോയെ തള്ളിപ്പറഞ്ഞത്‌ ശരിയായില്ല.

ഡല്‍ഹി : പോളിറ്റ് ബ്യൂറോ കൂടി അറിഞ്ഞ് സീതാറാം യെച്ചൂരി നടത്തിയ ഒത്തു തീർപ്പ് ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സാരവൽക്കരിച്ചതിൽ കേന്ദ്ര നേതാക്കൾക്ക് അതൃപ്തി. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതെന്നും മുതിർന്ന നേതാക്കൾ വിശദീകരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ ഇടിയുകയും ജനവികാരം എതിരാവുകയും ചെയ്ത ഒരു സംഭവം പരിഹരിക്കാൻ ഇടപെടാനായതിന്‍റെ ആശ്വാസത്തിലായിരുന്നു സിപിഎം കേന്ദ്ര നേതൃത്വം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം മുതിർന്ന നേതാക്കളിൽ കടുത്ത അതൃപ്തിയാണുണ്ടാക്കിയിരിക്കുന്നത്. കേന്ദ്രനേതൃത്വം ഇടപെട്ടാൽ പ്രശ്നം തീരും എന്ന് അഭിഭാഷകൻ നല്കിയ…

Read More

ഹോപ്കോം കോംസും ഓൺലൈനായി;ഇനി ഒരു മൗസ് ക്ലിക്കിൽ പച്ചക്കറികളും പഴങ്ങളും വീട്ടിലെത്തും.

ബെംഗളൂരു : സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഹോൾട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോപറേറ്റീവ് മാർക്കെറ്റിംഗ് ആന്റ് പ്രൊസസിംഗ് ലിമിറ്റെഡിന്റെ (ഹോപ്കോംസ്) ഓൺലൈൻ വ്യാപാര പോർട്ടലിന് തുടക്കമായി. പച്ചക്കറികളും പഴങ്ങളും വെബ്സൈറ്റ് വഴി ഓർഡർ ചെയ്താൽ കുറഞ്ഞ ചെലവിൽ നേരിട്ട് വീട്ടിൽ എത്തിക്കുന്ന സംവിധാനം ഇതിലുണ്ട്. ബിഗ് ബാസ്കെറ്റ് ,ആമസോൺ തുടങ്ങിയവർ സജീവമായ മേഖലയിലേക്കാണ് ഹോപ് കോം സ് കാലെടുത്തു വക്കുന്നത്. പഴം പച്ചക്കറി എന്നിവക്ക് പുറമെ വിവിധ തരം ധാന്യങ്ങളും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും ലഭ്യമാണ് .പച്ചക്കറി വിഭാഗത്തിൽ തന്നെ 100 വിഭവങ്ങളും 20 ഇലക്കറി വിഭവങ്ങളും ആദ്യഘട്ടത്തിൽ…

Read More

ക്രാന്തിവീര സങ്കോള്ളി രായണ്ണ:ഒരു ചെറു വിവരണം.

ബെന്ഗളൂരു റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന എല്ലാവരും കേള്‍ക്കാറുള്ള പേരാണ് കെ എസ് ആര്‍ എന്നത്,മുഴുവന്‍ പേര് ക്രാന്തിവീര സങ്കോള്ളി രായണ്ണ റെയില്‍വേ സ്റ്റേഷന്‍.ഒരു സംസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ റെയില്‍വേ സ്റ്റേഷന് അവര്‍ ഒരു പേര് നല്‍കിയിട്ടുണ്ട് എങ്കില്‍ അദ്ദേഹം ചില്ലറക്കാരന്‍ ആയിരിക്കില്ല എന്നുറപ്പല്ലേ.കര്‍ണാടകയുടെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തികളില്‍ ഒരാളാണ് സങ്കോള്ളി രായണ്ണ. ബ്രിട്ടിഷുകാരോട്  നേരിട്ട് പോരാടി അവസാനം അവരുടെ കഴുമരത്തില്‍ അവസാനിച്ച ഒരു യുദ്ധ വീരന്‍., രാജ് ഗുരുവിനെയും ഭഗത് സിങ്ങിനെയും സുഗ് ദേവിനെയും ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിലേറ്റുന്ന തിന് കൃത്യം…

Read More
Click Here to Follow Us