ഹോപ്കോം കോംസും ഓൺലൈനായി;ഇനി ഒരു മൗസ് ക്ലിക്കിൽ പച്ചക്കറികളും പഴങ്ങളും വീട്ടിലെത്തും.

ബെംഗളൂരു : സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഹോൾട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോപറേറ്റീവ് മാർക്കെറ്റിംഗ് ആന്റ് പ്രൊസസിംഗ് ലിമിറ്റെഡിന്റെ (ഹോപ്കോംസ്) ഓൺലൈൻ വ്യാപാര പോർട്ടലിന് തുടക്കമായി. പച്ചക്കറികളും പഴങ്ങളും വെബ്സൈറ്റ് വഴി ഓർഡർ ചെയ്താൽ കുറഞ്ഞ ചെലവിൽ നേരിട്ട് വീട്ടിൽ എത്തിക്കുന്ന സംവിധാനം ഇതിലുണ്ട്.

ബിഗ് ബാസ്കെറ്റ് ,ആമസോൺ തുടങ്ങിയവർ സജീവമായ മേഖലയിലേക്കാണ് ഹോപ് കോം സ് കാലെടുത്തു വക്കുന്നത്. പഴം പച്ചക്കറി എന്നിവക്ക് പുറമെ വിവിധ തരം ധാന്യങ്ങളും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും ലഭ്യമാണ് .പച്ചക്കറി വിഭാഗത്തിൽ തന്നെ 100 വിഭവങ്ങളും 20 ഇലക്കറി വിഭവങ്ങളും ആദ്യഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. 140 തരം പഴ വർഗ്ഗങ്ങളും ഉണ്ട്.

സംസ്കരിച്ച ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തിൽ വിവിധ തരം അച്ചാറുകൾ, എണ്ണകൾ, ജാം, ജൂസുകൾ, ഡ്രൈ ഫ്രൂട്ട്സ്  എന്നിവ ഉണ്ട്. ഓർഡർ ചെയ്തു കഴിഞ്ഞാൽ പരമാവധി രണ്ടു ദിവസത്തിനുള്ളിൽ സാധനങ്ങൾ ലഭിക്കും. 250 രൂപക്ക് മുകളിലുള്ള വിൽപനക്കേ ഹോം ഡെലിവറി ഉള്ളൂ.

കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കുന്നതിനാൽ കുറഞ്ഞ വിലക്ക് സാധനങ്ങൾ വിൽക്കാൻ കഴിയുന്നത് എന്ന് ഹോപ് കോംസ് എം ഡി കദിരെ ഗൗഡ അറിയിച്ചു.

ബെംഗളൂരു നഗര ജില്ല, ഗ്രാമ ജില്ല, മാണ്ഡ്യ, കോലാർ, രാമനഗര, ചിക്കമംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലാണ്. ഹോപ്കോം കോംസ് വിൽപന കേന്ദ്രങ്ങളുളളത്.

ബുക്കിംഗ് വെബ് സൈറ്റ് www.hortibazzar.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us