മൾട്ടിപ്ലെക്സുകളിൽ കൂടിയ നിരക്ക് 200 രൂപ മാത്രം, മെയ് മുതൽ നിലവിൽ വരും.പ്രെം ടൈമിൽ ഒരു പ്രാദേശിക സിനിമയെങ്കിലും നിർബന്ധം.

ബെംഗളുരു : കർണാടകയിലെ മൾട്ടിപ്ലക്സുകളിലെ കൂടിയ നിരക്ക് 200 രൂപയായി നിജപ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം അടുത്ത മാസം മെയ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

നിരക്കുകൾ ഏകീകരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.നിരക്കിളവ് മാത്രമല്ല 1.30 മുതൽ 7.30 വരെയുള്ള പ്രൈം ടൈമിൽ കന്നഡ ഉൾപ്പെടെയുള്ള ഏതെങ്കിലുമൊരു പ്രാദേശിക ഭാഷ മാത്രമെങ്കിലും പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥയും നിലവിൽ വരും.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

നഗരത്തിലെ മൾട്ടിപ്ലെക്സുകളിൽ സാധാരണയായി വെള്ളി ശനി ഞായർ ദിവസങ്ങളിൽ തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്കും വർദ്ധിപ്പിക്കാറുണ്ട്.പലപ്പോഴും 350 രൂപ മുതൽ 750 രൂപ വരെ ഒരു ടിക്കറ്റിന് ഈടാക്കുന്ന മൾട്ടിപ്ലക്സുകളും നഗരത്തിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts