മകളുടെ മരണത്തിന് പിന്നിൽ കാമുകൻ; ബെംഗളൂരുവിൽ മരിച്ച യുവതിയുടെ പിതാവ്

ബെംഗളൂരു : മാർച്ച് 18 ന് പുലർച്ചെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച 23 കാരിയായ യുവതിയുടെ മരണത്തിന് പിന്നിൽ ജാതിയുടെ പേരിലുള്ള വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കാമുകൻ ശിവകുമാർ ഹിരേഹല തീകൊളുത്തി കൊന്നതാണെന്ന് യുവതിയുടെ പിതാവ് ആരോപിക്കുന്നു. ലിംഗായത്ത് ജാതി വിഭാഗത്തിൽപ്പെട്ട ശിവകുമാറിന്റെ (23) മാതാപിതാക്കൾ ഫെബ്രുവരിയിൽ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവരുടെ ബന്ധം എതിർത്തയായി ആണ് റിപ്പോർട്ട്.

വിജയപുര ജില്ലയിൽ നിന്നുള്ള ഡെപ്യൂട്ടി തഹസിൽദാർ അശോക് ശർമ്മയുടെ മകൾ ദനേശ്വരി ശർമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മാർച്ച് 19 ശനിയാഴ്ചയാണ് ശിവകുമാറിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. പിതാവ് പറയുന്നതനുസരിച്ച്, 76% തേർഡ് ഡിഗ്രി പൊള്ളലേറ്റാണ് ദാനേശ്വരി മരണത്തിന് കീഴടങ്ങിയത്.

  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

2018ൽ വിജയപുരയിലെ ഒരു സ്വകാര്യ കോളേജിൽ എൻജിനീയറിങ് ബിരുദം പഠിക്കുന്നതിനിടെയാണ് ഇരുവരും ഒന്നിച്ചതെന്നാണ് റിപ്പോർട്ട്. ദനേശ്വരി ബിരുദം നേടി ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിൽ നിന്നുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയ ശേഷവും അവർ ബന്ധം തുടർന്നു. “ജനുവരിയിൽ ഞങ്ങൾ അവളുമായി വിവാഹ ആശയം ചർച്ച ചെയ്തപ്പോൾ, അവൾ ശിവകുമാറിന്റെ കാര്യം ഞങ്ങളെ അറിയിച്ചു,” . എന്നാൽ ഫെബ്രുവരി 2 ന് ശിവകുമാർ ധനേശ്വരിയെ കുറിച്ച് സ്വന്തം വീട്ടുകാരോട് പറഞ്ഞപ്പോൾ അവർ എതിർത്തു, യുവതിയുടെ പിതാവ് പറഞ്ഞു.

  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

ദനേശ്വരിയെ ആശുപത്രിയിലെത്തിച്ചയുടൻ ശിവകുമാർ ഒളിവിൽ പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിന് ശേഷം ദാനേശ്വരി സ്വയം തീകൊളുത്താൻ ശ്രമിക്കുമ്പോൾ താൻ രക്ഷിക്കുകയായിരുന്നുവെന്ന് ഇയാൾ അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts