ബെംഗളൂരു: 24 കാരനായ യുവാവിനെ കൊലപ്പെടുത്തി കെങ്കേരിക്ക് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹം വലിച്ചെറിഞ്ഞ കേസിൽ ആറുപേർ അറസ്റ്റിൽ. പ്രതികാരവുമായി ബന്ധപ്പെട്ടുള്ള കൊലപാതകമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്. കെങ്കേരിയിൽ കരഗ കാണാൻ പോയ സമയത്താണ് റോഡിലെ തർക്കത്തെ ചൊല്ലി ഇരയും പ്രതിയും തമ്മിൽ തർക്കമുണ്ടായത്. വാക്ക് തർക്കത്തെ തുടർന്ന് പ്രതികളിൽ രണ്ട് പേർക്ക് ഇരയുമായും സുഹൃത്തുമായും ശത്രുതയുണ്ടായി തുടർന്ന് അവസരം മുതലെടുത്ത് കൊലപാതകം നടത്തുകയായിരുന്നു. ഭരത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 24 ന് പുലർച്ചെയാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവ സമയം ഇവരെല്ലാവരും മദ്യലഹരിയിലായിരുന്നു. പ്രതികൾ…
Read MoreTag: murder
യുവാവ് മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു
ബെംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഇന്നലെ മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു. ഹൊയ്ഗെ ബസാറിലെ രാഹുല്‍ എന്ന കക്കെ രാഹുല്‍ (25) ആണ് മംഗളൂരു പാണ്ഡേശ്വരം പൊലീസ് പരിധിയില്‍ യെമ്മെക്കര മൈതാനം പരിസരത്ത് ഇന്നലെ കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നൽകി. മൃതദേഹം മംഗളൂറു വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരു സിറ്റി പോലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പാണ്ഡേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreബൈക്ക് യാത്രികൻ യുവാവിനെ കുത്തിക്കൊന്നു
ബംഗളൂരു: ശനിയാഴ്ച രാത്രി കെങ്കേരി സാറ്റലൈറ്റ് ടൗണിൽ വെച്ച് 24 കാരനെ ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്ത 24 കാരനയ യുവാവിനെ സംഘം കുത്തിക്കൊന്നു. എംടിഎസ് ലേഔട്ടിലെ താമസക്കാരനായ ഭരതിനെയാണ് കൊലപ്പെടുത്തിയത്. സംഘം ഭരതിനെ ഒന്നിലധികം തവണ കുത്തുകയും റെയിൽവേ ട്രാക്കിന് സമീപം കൊലപ്പെടുത്തി ഉപേക്ഷിക്കുകയുമാണ് ചെയ്തത്. ഉള്ളാള് ഉപനഗറിലെ ഇലക്‌ട്രോണിക്‌സ് ഗുഡ്‌സ് ഷോറൂമിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഭരത്. അർധരാത്രിയോടെ ഭരതും സുഹൃത്തുക്കളും കരഗ ഘോഷയാത്ര കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം. രണ്ട് പേർ സഞ്ചരിച്ച ബൈക്ക് ഭരതിന്റെ കൈയിൽ ഇടിക്കുകയായിരുന്നു. ധാരാളം…
Read Moreമൊബൈലിൽ തുടർച്ചയായി സംസാരിച്ചതിനെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
ബെംഗളൂരു : മൊബൈലിൽ തുടർച്ചയായി സംസാരിച്ചതിൽ പ്രകോപിതനായി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മൊബൈൽ ആസക്തിയെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കാവേരിപുരയിലെ വസതിയിൽ വെച്ച് കാബ് ഡ്രൈവറായ അശോകാണ് ഭാര്യ വനജാക്ഷിയെ (31) കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മൊബൈലിൽ തുടർച്ചയായി സംസാരിച്ചതിന്റെ പേരിൽ പ്രതി ഭാര്യയുമായി വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ വനജാക്ഷിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. എന്നാൽ, ബുധനാഴ്ച, വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 15 വർഷമായി…
Read Moreമോഷണകുറ്റം ആരോപിച്ച് 2 യുവാക്കളെ അടിച്ചു കൊന്നു
ബെംഗളൂരു: കര്‍ണാടകയില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ട് ദലിത് യുവാക്കളെ അടിച്ചുകൊന്നു. മുദലഗിരിയപ്പ, ഗിരീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. തുമകുരു പെഡ്ഡനഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗിരിഷിന്‍റെ മൃതദേഹം ഫാമിലും ഗിരീഷിന്‍റെ മൃതദേഹം തടാകത്തിലുമാണ് കണ്ടെത്തിയത്. പെഡ്ഡനഹള്ളിയിലെ ഫാമിലെ പമ്പ് സെറ്റിലെ മോട്ടറും സ്റ്റാര്‍ട്ടറും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ എസ്റ്റേറ്റ് ഉടമയും ഒരു സംഘമാളുകളും ഇരുവരെയും പിടികൂടി അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ്പ്രാഥമിക റിപ്പോർട്ട്. രണ്ടുപേരെയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആദ്യം തേങ്ങോല കൂട്ടിയിട്ട് തീയിട്ട് കാലില്‍ പൊള്ളലേല്‍പിച്ചശേഷം ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Read Moreതുമകുരു ജില്ലയിൽ യുവാക്കളെ മർദിച്ച് കൊലപ്പെടുത്തി; പ്രതികൾ ഒളിവിൽ
ബെംഗളൂരു : കർണാടകയിലെ തുമകുരു ജില്ലയിൽ വ്യാഴാഴ്ച രാത്രി രണ്ട് ദളിത് യുവാക്കൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടതായി പരാതി, വെള്ളിയാഴ്ച യുവാക്കളുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയതിനെ തുടർന്നുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷം ശനിയാഴ്ച പോലീസ് പറഞ്ഞു. കൊലപാതകത്തിൽ ആറിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന പോലീസ് പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് തുമകുരു ജില്ലയിലെ ദളിത് സംഘടനകൾ ആവശ്യപ്പെട്ടു. ഗുബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreബെംഗളൂരു കോടതിയിൽ മലയാളി ആത്മഹത്യ ചെയ്‌തു
ബെംഗളൂരു: 2020ൽ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മലയാളി ആത്മഹത്യ ചെയ്തു. ബുധനാഴ്ചയാണ് ഇയാൾ ബെംഗളൂരു സിവിൽ കോടതി കോംപ്ലക്‌സിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പാലക്കാട് കരിപ്പാളി സ്വദേശി ജതിൻ ആർ കുമാറിനെ (37) പരപ്പന അഗ്രഹാരയിലെ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ ജതിന് അകമ്പടി സേവിച്ച കോൺസ്റ്റബിളിനെ തള്ളിമാറ്റിയാണ് അഞ്ചാം നിലയിൽ നിന്ന് ജതിന് നിലത്തേക്ക് കുതിച്ചത്. 2020 മാർച്ചിൽ ഹുളിമാവിലെ അക്ഷയ്‌നഗറിലെ വസതിയിൽ വച്ച് തന്റെ രണ്ട് മക്കളായ തൗഷിനിയെയും (3) ഒന്നര…
Read Moreസാമ്പത്തിക പ്രതിസന്ധി: മകനെ തീകൊളുത്തി കൊന്ന് ബെംഗളൂരുവിലെ വ്യവസായി
ബെംഗളൂരു: സാമ്പത്തിക പ്രശ്‌നത്തിന്റെ പേരിൽ 52 കാരനായ ബിസിനസുകാരൻ തന്റെ 25 കാരനായ മകനെ തീകൊളുത്തി കൊന്നു. വ്യാഴാഴ്ച മരിച്ച മകൻ ഗുരുതരമായി പൊള്ളലേറ്റിട്ടും പിതാവിനെ സംരക്ഷിക്കനാണ് ശ്രമിച്ചത്. ഇയാൾ സ്വയം തീകൊളുത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി. എന്നാൽ, അയൽവാസി നൽകിയ സിസിടിവി ദൃശ്യങ്ങളാണ് വ്യവസായിയായ ബാബു എന്ന സുരേന്ദ്ര കുമാറാണ് മകൻ അർപിത്തിനെ തീകൊളുത്തിയതെന്ന് തെളിയിച്ചത്. ഉടൻ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. കൺസ്ട്രക്ഷൻ, തടി, ഫാബ്രിക്കേഷൻ ബിസിനസുകളാണ് കുമാർ നടത്തുന്നതെന്നും എന്നാൽ രണ്ട് വർഷം മുമ്പ്…
Read Moreഅമ്മയെ മകൻ നദിയിൽ എറിഞ്ഞു കൊന്നു
ബെംഗളൂരു: രോഗിയായ അമ്മയെ സുഹൃത്തിന്റെ സഹായത്തോടെ യുവാവ് നദിയിൽ എറിഞ്ഞു കൊലപ്പെടുത്തി. യാദഗീർ ജില്ലയിലാണ് സംഭവം. രാച്ചമ്മ ശരബന്ന യാലിമേലിയാണ് മരണപ്പെട്ടത്. ഇവരുടെ മകൻ ഭീമശങ്കർ യലിമേലിയാണ് പ്രതി. ആശുപത്രിയിൽ കൊണ്ട് പോവുകയാണെന്ന് വ്യാജേന രാച്ചമ്മയെ ബൈക്കിൽ കൊണ്ട് പോയി യാദഗിരി ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഹുറാസഗുണ്ടഗിക്ക് സമീപം നടിയിലേക്ക് എറിയുകയായിരുന്നു. ഇയാളുടെ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. ബി – ഗുഡി പോലീസ് ഭീമയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. അമ്മ രോഗി ആയതിനാൽ ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
Read Moreയുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
ബെംഗളൂരു: കര്‍ണാടകയിലെ തൊഴില്‍ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. തടിക്കാട് കൊമ്പേറ്റിമല ആലുവിള വീട്ടില്‍ പരേതനായ കണ്ണന്‍റെയും സുലോചനയുടെയും മകന്‍ അരുണ്‍ (24) ആണ് കര്‍ണാടകയില്‍ മരിച്ചത്. മൂന്നു മാസം മുമ്പാണ് അരുണ്‍ റിങ് വര്‍ക്കിനായി കര്‍ണാടകയിലെ ഹാര്‍വാറില്‍ എത്തിയത്. കഴിഞ്ഞ 18നാണ് അരുണ്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാനെത്തണമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ ഹാര്‍വാറിലെത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്‍റെയും മുറിവുകളുടെയും അടയാളങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ കണ്ടെത്തി. അരുണ്‍ മരിച്ചതിന് ഏതാനും ദിവസം…
Read More