യുവാവിനെ കൊലപ്പെടുത്തി ട്രാക്കിൽ തള്ളി: സംഭവത്തിൽ ആറു പേർ പിടിയിൽ

ബെംഗളൂരു: 24 കാരനായ  യുവാവിനെ  കൊലപ്പെടുത്തി കെങ്കേരിക്ക് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹം വലിച്ചെറിഞ്ഞ കേസിൽ ആറുപേർ അറസ്റ്റിൽ. പ്രതികാരവുമായി ബന്ധപ്പെട്ടുള്ള കൊലപാതകമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്. കെങ്കേരിയിൽ കരഗ കാണാൻ പോയ സമയത്താണ് റോഡിലെ തർക്കത്തെ ചൊല്ലി ഇരയും പ്രതിയും തമ്മിൽ തർക്കമുണ്ടായത്.

  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

വാക്ക് തർക്കത്തെ തുടർന്ന് പ്രതികളിൽ രണ്ട് പേർക്ക് ഇരയുമായും സുഹൃത്തുമായും ശത്രുതയുണ്ടായി തുടർന്ന് അവസരം മുതലെടുത്ത് കൊലപാതകം നടത്തുകയായിരുന്നു. ഭരത് എന്നയാളാണ് കൊല്ലപ്പെട്ടത്.

ഏപ്രിൽ 24 ന് പുലർച്ചെയാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവ സമയം ഇവരെല്ലാവരും മദ്യലഹരിയിലായിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് ഇരയെയും സുഹൃത്ത് ശരതിനെയും ഇടിച്ചതാണ് വഴക്കിലേക്കും യുവാവിന്റെ കൊലപാതകത്തിലേക്കും നയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us