മോഷണകുറ്റം ആരോപിച്ച് 2 യുവാക്കളെ അടിച്ചു കൊന്നു

ബെംഗളൂരു: കര്‍ണാടകയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ രണ്ട് ദലിത് യുവാക്കളെ അടിച്ചുകൊന്നു. മുദലഗിരിയപ്പ, ഗിരീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

തുമകുരു പെഡ്ഡനഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗിരിഷിന്‍റെ മൃതദേഹം ഫാമിലും ഗിരീഷിന്‍റെ മൃതദേഹം തടാകത്തിലുമാണ് കണ്ടെത്തിയത്.

പെഡ്ഡനഹള്ളിയിലെ ഫാമിലെ പമ്പ് സെറ്റിലെ മോട്ടറും സ്റ്റാര്‍ട്ടറും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ എസ്റ്റേറ്റ് ഉടമയും ഒരു സംഘമാളുകളും ഇരുവരെയും പിടികൂടി അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ്പ്രാഥമിക റിപ്പോർട്ട്‌. രണ്ടുപേരെയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആദ്യം തേങ്ങോല കൂട്ടിയിട്ട് തീയിട്ട് കാലില്‍ പൊള്ളലേല്‍പിച്ചശേഷം ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts