എയ്‌റോ ഇന്ത്യ വ്യോമ പ്രദർശനം: ശക്തിപ്രകടിപ്പിക്കാൻ യു.എസിന്റെ എഫ് -35

ബെംഗളൂരു : എയ്‌റോ ഇന്ത്യയുടെ വ്യോമ പ്രദർശനത്തിൽ 2 ബി -1ബി ലാൻസർ സൂപ്പർസോണിക് ഹെവി ബോംബർ ജെറ്റുകളുമെത്തി. പ്രദർശനത്തിന്റെ ഭാഗമാകാൻ യു.എസ് ആണ് 2 ബി -1ബി ലാൻസർ സൂപ്പർസോണിക് ഹെവി ബോംബർ ജെറ്റുകൾ അണിനിരത്തിയത്. ഗൈഡഡ് മിസൈലുകൾ ഉൾപ്പെടെ കനത്ത പ്രഹരശേഷിയുള്ള ഈ യു.എസ് പോർമുനകൾ 2021 ൽ നടന്ന പ്രദര്ശനത്തിന്റെയും ഭാഗമായിരുന്നു.

എക്കാലത്തെയും വലിയ പ്രതിനിധി സംഘവുമായാണ് ഇത്തവണ എയ്‌റോ ഇന്ത്യയിൽ അമേരിക്ക എത്തിയിരിക്കുന്നത് എന്നത് നല്ല സൂചനയാണ്. ഇന്ത്യ പ്രതിരോധശേഷി നവീകരിക്കുമ്പോൾ അതിൽ പങ്കാളികളാകാൻ യു.എസ്. താത്പര്യപ്പെടുന്നതായി അംബാസഡർ എലിസബത്ത് ജോൺസ് നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യൻ-യു.എസ് പ്രതിരോധ , സുരക്ഷാ, പങ്കാളിത്തത്തിന്റെ പുതിയ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ കൂടിയാണ് ഇത്തവണത്തെ പ്രദർശനം.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

‘ദ ബോൺ’എന്ന പേരിലറിയപ്പെടുന്ന ബി-1ബി ലാൻസർ യു.എസിലെ താവളങ്ങളിൽ നിന്ന് ലോകമെമ്പാടും ദൗത്യങ്ങൾ നടത്താൻ കഴിവുള്ള ദീർഘദൂര, മൾട്ടി മിഷൻ, പരമ്പരാഗത ബോംബർ ആണ്. അമേരിക്കയുടെ ബോംബ് ഫോഴ്‌സിന്റെ നട്ടെല്ലായാണ് ഈ വിമാനത്തെ കണക്കാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
[masterslider id="10"]

Related posts