ഡ്രൈവർമാരെ കരാറടിസ്ഥാനത്തിൽ നിയോഗിച്ച് കർണാടക ആർ.ടി.സി.

ബെംഗളൂരു : ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവ് ട്രിപ്പുകളെ ബാധിക്കാൻ തുടങ്ങിയതോടെ കരാറടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിച്ച് കർണാടക ആർ.ടി.സി.  23,000 രൂപ ശമ്പളത്തിന് പുറമേ സർവീസിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഒരുശതമാനം കമ്മിഷനും മറ്റ് അലവൻസുകളും ഇവർക്ക് ലഭിക്കും.

രാമനഗര, ചാമരാജ് നഗർ ഡിവിഷനുകളിലാണ്  ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ നിയോഗിച്ചിരിക്കുന്നത്. അധിക ബാധ്യതകൾ ഇല്ലാതെ തന്നെ സർക്കാറിന് ഡ്രൈവർമാരുടെ സേവനം ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടമായി പറയപ്പെടുന്നത്. 100 ഡ്രൈവർമാരെയാണ് നിലവിൽ കർണാടക ആർ.ടി.സി നിയോഗിച്ചിരിക്കുന്നത്. കൂടാതെ മംഗളൂരു, പുത്തൂർ ഡിവിഷനുകളിലായി 250 ഡ്രൈവർമാരെക്കൂടി നിയോഗിക്കാനുള്ള അന്തിമ നടപടികൾ പൂർത്തിയായി വരുകയാണ്. 

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

നാലുവർഷത്തോളമായി ഡ്രൈവർമാർക്കായുള്ള നിയമനങ്ങളൊന്നും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ 2,000-ത്തോളം ഡ്രൈവർമാരുടെ കുറവ് കർണാടക ആർ.ടി.സി.യിലുണ്ടെന്നാണ് കണക്ക്. ഡ്രൈവർമാരില്ലാത്തതിനാൽ ഗ്രാമീണ മേഖലകളിലെ ചില റൂട്ടുകളിൽ വ്യാപകമായി ട്രിപ്പ് റദ്ദാകുന്ന സാഹചര്യമുണ്ടായതോടെ അധികൃതർക്കെതിരെ പ്രതിഷേധങ്ങളും ഉയർന്നതോടെയാണ് താത്‌കാലികമായി ഡ്രൈവർമാരെ നിയോഗിക്കാനുള്ള തീരുമാനമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts