ഉബർ ഓഫീസിന് നേരേ കന്നഡിഗ ടാക്സി ഡ്രൈവർമാരുടെ ആക്രമണം; ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളൂരു : വിവേചനം ആരോപിച്ച് ഉബർ ഓഫീസിന് നേരേ ആക്രമണം നടത്തിയ കർണാടക സ്വദേശികളായ ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ.

ഉബർ ആപ്പിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഡ്രൈവർമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നും കന്നഡിഗരായ ഡ്രൈവർമാരെ അവഗണിക്കുന്നുവെന്നും ആരോപിച്ചാണ് ബൊമ്മനഹള്ളിയിലുള്ള ഓഫീസിലെത്തി അക്രമം കാട്ടിയത്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

പ്രതിഷേധവുമായി എത്തിയ സംഘം ഓഫീസിൽ സാധനങ്ങൾക്ക് നാശംവരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഭാരത് ട്രാൻസ്‌പോർട്ട് സംഘം എന്ന സംഘടനയുടെ പേരിൽ എത്തിയ 50-ഓളം പേർ ഉബർ ഓഫീസിന് മുൻപിൽ പ്രതിഷേധസമരം നടത്തുകയുംചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts