നമ്മ മെട്രോ യെല്ലോ പാതയിലും രാവിലത്തെ സർവീസ് നേരത്തേയാകും; സമയം അടങ്ങുന്ന വിശദാംശങ്ങൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ(ആർവി റോഡ്-ബൊമ്മസാന്ദ്ര) തീവണ്ടി സർവീസ് രാവിലെ നേരത്തേയാക്കുന്നു. തിങ്കളാഴ്ചകളിൽ രാവിലെ 5.05-ന് ആദ്യ സർവീസും 5.35-ന് രണ്ടാമത്തെ സർവീസും പുറപ്പെടുന്ന രീതിയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാറ്റം വരുത്തി. താമസിയാതെ ബാക്കി ദിവസങ്ങളിലും സർവീസ് നേരത്തേയാക്കിയേക്കും. നിലവിൽ രാവിലെ ആറ് മണിക്കാണ് ഇരുഭാഗങ്ങളിൽനിന്നും ആദ്യ സർവീസ് പുറപ്പെട്ടിരുന്നത്. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ ഈ സമയക്രമംതന്നെ തുടരും. ഞായറാഴ്ചകളിൽ രാവിലെ ഏഴിനാണ് സർവീസ് ആരംഭിക്കുക. നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ ഞായറാഴ്ചകളിലൊഴികെ പുലർച്ചെ അഞ്ചിനാണ് സർവീസ്…

Read More

ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന; വിലകൾ അറിയാൻ വായിക്കാം

ബെംഗളൂരു: അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരെ വലയ്ക്കുന്നു . പ്രത്യേകിച്ച്, ദൈനംദിന അവശ്യ പച്ചക്കറികൾ പോലും അവർക്ക് താങ്ങാവുന്നതിലും വിലയേറിയതായി മാറുകയാണ് . പാചകത്തിന് അത്യാവശ്യമായ തക്കാളിയുടെ വില കേട്ട് ഉപഭോക്താക്കൾ ഞെട്ടി. ബെംഗളൂരുവിൽ കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 30-40 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി നിലവിൽ 70-80 രൂപയ്ക്ക് വിൽക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് താങ്ങാനാവാത്ത ഭാരമായി മാറിയിരിക്കുന്നു. ആവശ്യാനുസരണം തക്കാളി വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ചില വ്യാപാരികൾ പറഞ്ഞു. തക്കാളിയുടെ മാത്രമല്ല, മറ്റ് പല പച്ചക്കറികളുടെയും വിലയിലും നേരിയ വർധനവുണ്ടായിട്ടുണ്ട്. പയർ, ബീൻസ്,…

Read More

കൊലപാതകം കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചും; യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍

മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയുടെ മൃതദേഹം ട്രോളിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്. അമ്പതുകാരനായ നിര്‍മ്മാണ തൊഴിലാളിയെയാണ് പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം എന്തെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം താനെയിലെ ദേശായി ഗ്രാമത്തിലെ പാലത്തിന് താഴെ രണ്ട് ദിവസം മുന്‍പ് മൃതദേഹം കണ്ടെത്തിയത്. ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു അഴുകി തുടങ്ങിയ മൃതദേഹം. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളടക്കം പ്രചരിച്ചതോടെയാണ് പൊലീസിന് നിര്‍ണായ വിവരങ്ങള്‍ കിട്ടിയത്. പ്രിയങ്ക എന്ന 20 കാരിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. പ്രിയങ്ക താമസിച്ചിരുന്നത് ശ്രീനിവാസ്…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കാസര്‍കോട്: വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി. സംഭവത്തില്‍. സീനിയര്‍ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് വിവരം വീട്ടൂകാരെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി.

Read More

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി; മുന്നറിയിപ്പ്

തൊടുപുഴ: ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകീട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്.

Read More

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; പാക്ക് അതിർത്തി കടന്ന് ഇന്ത്യൻ അതിർത്തിയിലെത്തിയ കമിതാക്കളെ ബിഎസ്എഫ് പിടികൂടി

കച്ച്: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇവരെ പൊലീസിന് കൈമാറി. രാത്രി മുഴുവന്‍ നടന്നാണ് ഇവര്‍ അതിര്‍ത്തിയിലെത്തിയതെന്ന് ബാലസർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 1016-ാം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

Read More

പരിശീലനംപൂർത്തിയാക്കി; നഗരത്തിൽ ഇനി വനിതാപോലീസ് ഇരുചക്രവാഹനത്തിൽ എത്തും

ബെംഗളൂരു : നഗരവീഥികളിൽ ഇനി ഇരുചക്രവാഹനങ്ങളിൽ വനിതാ പോലീസുകാർ കുതിച്ചെത്തും. നൈറ്റ് പട്രോളിങ്ങിനടക്കം അവർ ബൈക്കിൽ നഗരംചുറ്റും. ഇതിനായി മൈസൂരുവിലെ ജ്യോതിനഗറിലെ പോലീസ് പരിശീലന സ്കൂളിൽ 246 വനിതാ കോൺസ്റ്റബിൾമാർ ഇരുചക്രവാഹന പരിശീലനം പൂർത്തിയാക്കി. ഏഴുമാസത്തെ പരിശീലനംപൂർത്തിയാക്കിയ ഇവരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിയമിക്കും. ഗിയറോടു കൂടിയതും ഗിയർ ഇല്ലാത്തതുമായ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനാണ് പരിശീലനം നൽകിയതെന്ന് വനിതാ പോലീസ് പരിശീലന സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ഗീത പറഞ്ഞു. മുൻപരിചയമില്ലാത്തവർക്ക് ഗിയർലെസ് വാഹനങ്ങളിലും മുൻപരിചയമുള്ളവർക്ക് ഗിയർ വാഹനങ്ങളിലുമാണ് പരിശീലനംനൽകിയത്. ആദ്യ ബാച്ചാണ് ഇപ്പോൾ പരിശീലനംപൂർത്തിയാക്കിയത്.…

Read More

സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

ബെംഗളൂരു : സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി സ്വർണാഭരണം കവർന്ന കേസിൽ രണ്ട് പോലീസ് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. കർണാടകത്തിലെ ദാവണഗെരെയിലാണ് സംഭവം. ഹാവേരി ജില്ലയിൽനിന്ന് അടുത്തിടെ ദാവണഗെരെ ഈസ്റ്റേൺ റെയ്‌ഞ്ചിലേക്ക് സ്ഥലംമാറിയെത്തിയ സബ് ഇൻസ്പെക്ടർമാരായ മാലപ്പ ചിപ്പലകട്ടെ, പ്രവീൺകുമാർ എന്നിവരും വിനായകനഗർ സ്വദേശി സതീഷ് രേവണ്ണവർ, സിർസി സ്വദേശി നാഗരാജ് രെവൽകർ, ദുണ്ടപ്പ, നാഗേഷ്, ദിലയപ്പ എന്നിവരുമാണ് അറസ്റ്റിലായത്. കാർവാർ സ്വദേശി വിശ്വനാഥ് അർകശാലിയെയാണ് ഇവർ കവർച്ചചെയ്തത്. ഹുബ്ബള്ളിയിലെ ജൂവലറി ഉടമകളിൽനിന്ന് ശേഖരിച്ച 76 ഗ്രാം സ്വർണക്കട്ടിയും 2.15 ഗ്രാം തൂക്കമുള്ള സ്വർണമോതിരവുമാണ്…

Read More

വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു; കർണാടക ആര്‍ടിസി കണ്ടക്ടർ കസ്റ്റഡിയിൽ

ബെംഗളൂരു: വിദ്യാർഥിനിക്ക് നേരെ ബസിനുള്ളിൽ അതിക്രമം. കർണാടക ആർടിസി ബസ് കണ്ടക്ടറാണ് കാസർകോട് കോളജിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെ അതിക്രമം നടത്തി റോഡിൽ ഇറക്കിവിട്ടത്. വിദ്യാർഥിനിയുടെ പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് നിന്ന് മംഗളൂരുവിലെ കോളജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. മഞ്ചേശ്വരം സ്വദേശിയായ യുവതിയോട് കർണാടക ആർടിസി ബസ് കണ്ടക്ടർ മോശമായി പെരുമാറിയ എന്നാണ് പരാതി. മോശമായി സ്പർശിച്ചു, ചോദ്യം ചെയ്തപ്പോൾ അസഭ്യവർഷം. പിന്നാലെ പെൺകുട്ടിയെ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ഇതേ കണ്ടക്ടറുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതായി…

Read More

സ്വകാര്യ സ്ഥാപനങ്ങളില്‍ 5% ഭിന്നശേഷി സംവരണം; കരട് ബില്ല് പ്രസിദ്ധീകരിച്ചു

ബെംഗളൂരു : കർണാടകത്തിൽ ഭിന്നശേഷിക്കാർക്ക് സ്വകാര്യമേഖലയിൽ ജോലി സംവരണം ലക്ഷ്യമിട്ടുള്ള ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇരുപതോ അതിലധികമോ ആളുകൾ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും അഞ്ചുശതമാനം ജോലി ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യാനാണ് വ്യവസ്ഥചെയ്യുന്നത്. ‘കർണാടക റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് ഇൻ എംപ്ലോയ്‌മെന്റ് ആൻഡ് എജുക്കേഷൻ ബിൽ-2025’ ബില്ലിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ കോഴ്‌സുകളിലും 10 ശതമാനം സീറ്റുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെക്കണമെന്നും വ്യവസ്ഥചെയ്യുന്നു. ഭിന്നശേഷിക്കാരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിശ്ചിത മുൻഗണനപ്രകാരം കമ്പനികൾ വിവിധ തസ്തികകളിൽ നിയമനം നൽകണമെന്ന് കരട് ബിൽ നിർദേശിക്കുന്നു. ന്യായമായ…

Read More
Click Here to Follow Us