പരിശീലനംപൂർത്തിയാക്കി; നഗരത്തിൽ ഇനി വനിതാപോലീസ് ഇരുചക്രവാഹനത്തിൽ എത്തും

ബെംഗളൂരു : നഗരവീഥികളിൽ ഇനി ഇരുചക്രവാഹനങ്ങളിൽ വനിതാ പോലീസുകാർ കുതിച്ചെത്തും. നൈറ്റ് പട്രോളിങ്ങിനടക്കം അവർ ബൈക്കിൽ നഗരംചുറ്റും. ഇതിനായി മൈസൂരുവിലെ ജ്യോതിനഗറിലെ പോലീസ് പരിശീലന സ്കൂളിൽ 246 വനിതാ കോൺസ്റ്റബിൾമാർ ഇരുചക്രവാഹന പരിശീലനം പൂർത്തിയാക്കി.

ഏഴുമാസത്തെ പരിശീലനംപൂർത്തിയാക്കിയ ഇവരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിയമിക്കും. ഗിയറോടു കൂടിയതും ഗിയർ ഇല്ലാത്തതുമായ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിനാണ് പരിശീലനം നൽകിയതെന്ന് വനിതാ പോലീസ് പരിശീലന സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ഗീത പറഞ്ഞു.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

മുൻപരിചയമില്ലാത്തവർക്ക് ഗിയർലെസ് വാഹനങ്ങളിലും മുൻപരിചയമുള്ളവർക്ക് ഗിയർ വാഹനങ്ങളിലുമാണ് പരിശീലനംനൽകിയത്.

ആദ്യ ബാച്ചാണ് ഇപ്പോൾ പരിശീലനംപൂർത്തിയാക്കിയത്. അടുത്തബാച്ചിനുള്ള പരിശീലനം ഉടൻതുടങ്ങുമെന്നും അവർപറഞ്ഞു. പരിശീലനത്തിനായി ആദ്യം 20 ബൈക്കുകളണ് അനുവദിച്ചത്.

എന്നാൽ, കൂടുതൽ ട്രെയിനികളുള്ളതിനാൽ മൈസൂരു സിറ്റി, മറ്റു ജില്ലായൂണിറ്റുകൾ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ബൈക്കുകൾ വാങ്ങുകയായിരുന്നു. പ്രായോഗിക പരിശീലനത്തിന് മുൻപ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് സമഗ്രമായ അവബോധവും നൽകി. തുടർന്ന് പരിശീലനംപൂർത്തിയാക്കിയവർക്ക് ലൈസൻസും നൽകിയാണ് വിവിധയൂണിറ്റുകളിലേക്ക് നിയമനംനൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
[masterslider id="10"]

Related posts