വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു; കർണാടക ആര്‍ടിസി കണ്ടക്ടർ കസ്റ്റഡിയിൽ

ബെംഗളൂരു: വിദ്യാർഥിനിക്ക് നേരെ ബസിനുള്ളിൽ അതിക്രമം. കർണാടക ആർടിസി ബസ് കണ്ടക്ടറാണ് കാസർകോട് കോളജിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെ അതിക്രമം നടത്തി റോഡിൽ ഇറക്കിവിട്ടത്. വിദ്യാർഥിനിയുടെ പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു.

കാസർകോട് നിന്ന് മംഗളൂരുവിലെ കോളജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. മഞ്ചേശ്വരം സ്വദേശിയായ യുവതിയോട് കർണാടക ആർടിസി ബസ് കണ്ടക്ടർ മോശമായി പെരുമാറിയ എന്നാണ് പരാതി. മോശമായി സ്പർശിച്ചു, ചോദ്യം ചെയ്തപ്പോൾ അസഭ്യവർഷം. പിന്നാലെ പെൺകുട്ടിയെ നടുറോട്ടിൽ ഇറക്കിവിടുകയായിരുന്നു.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

ദിവസങ്ങൾക്കു മുമ്പ് ഇതേ കണ്ടക്ടറുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതായി പെൺകുട്ടി പറയുന്നുണ്ട്. പരീക്ഷ എഴുതാനായി കോളജിലേക്ക് പോയ യുവതിയാണ് റോഡിൽ ഇറക്കി വിട്ടത് മൂലം ദുരിതത്തിലായത്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts