എച്ച്എഎൽ ഫൈറ്റർ ട്രെയിനർ എയർക്രാഫ്റ്റിൽ നിന്ന് ഹനുമാൻ ചിത്രം നീക്കി

Hanuman on the model of HAL trainer aircraft was removed

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനത്തിനെത്തിച്ച ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡിന്റെ (എച്ച്.എ.എൽ.) ട്രയിനര്‍ വിമാന മാതൃകയിൽ പതിച്ച ഹനുമാൻ ചിത്രം വിവാദമായതോടെ നീക്കി.

പോർവൈമാനികർക്ക് പരിശീലനം നൽകാനുള്ള പുതുതലമുറ സൂപ്പർസോണിക്ക് ട്രെയിനർ വിമാനമായ ഹിന്ദുസ്ഥാൻ ലീഡ് ഇൻ ഫിഗ്റ്റർ ട്രെയ്‌നറികൾ (എച്ച്.എൽ.എഫ്.ടി.-42) ആണ് ചിത്രം പതിച്ചിരുന്നത്.

ഇത് മാറ്റിയതിന്റെ കാരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ട്രെയ്നറിന്റെ ആദ്യരൂപം 1960 കളിൽ വികസിപ്പിച്ചപ്പോൾ എച്ച്.എഫ്. 24 മരുത് (വായു) എന്നാണ് പേരിട്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us