യുവാവ് മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു

ബെംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ യുവാവ് ഇന്നലെ മംഗളൂരുവിൽ വെട്ടേറ്റു മരിച്ചു.

ഹൊയ്ഗെ ബസാറിലെ രാഹുല്‍ എന്ന കക്കെ രാഹുല്‍ (25) ആണ് മംഗളൂരു പാണ്ഡേശ്വരം പൊലീസ് പരിധിയില്‍ യെമ്മെക്കര മൈതാനം പരിസരത്ത് ഇന്നലെ കൊല്ലപ്പെട്ടത്.

ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നൽകി. മൃതദേഹം മംഗളൂറു വെന്റ്ലോക് ആശുപത്രിയിലേക്ക് മാറ്റി.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

മംഗളൂരു സിറ്റി പോലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പാണ്ഡേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts