വിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ബെംഗളൂരുവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെയും ഭാര്യയെയും രാമനഗറിനടുത്തുള്ള ബിദാദിയിലെ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലാഭത്തിനുവേണ്ടിയുള്ള കൊലപാതകമാണ് ഇതെന്നും അക്രമി എന്ന് സംശയിക്കപ്പെടുന്ന വില്ലയിലെ നായയെ പരിചരിച്ചിരുന്ന വ്യക്തിയെ കൊലപാതകം പുറത്തറിഞ്ഞതോടെ കാണാനില്ലെന്നും പോലീസ് പറയുന്നു. തമിഴ്‌നാട് സ്വദേശികളായ രഘു രാജൻ (70), ആശ (63) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിദാദിയിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾ ആറ് വർഷമായി ഇവിടെയുള്ള ഒരു സ്വകാര്യ വില്ലയിൽ താമസിക്കുകയാണ് ഇവരുടെ കുട്ടികൾ ഡൽഹിയിലുമാണ് താമസിക്കുന്നത്.പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മാതാപിതാക്കൾ ഫോൺ എടുക്കാത്തതുകൊണ്ടു ഉച്ചയ്ക്ക്…

Read More

കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടത് കവർച്ചയ്ക്കിടെയെന്ന് പോലീസ്

ബെംഗളൂരു: ഇന്നലെ റിപ്പോർട് ചെയ്യപ്പെട്ട കെ.ആർ.എസ്. ഗ്രാമത്തിലെ ഒരു കുടുംബത്തിൽ പെട്ട അഞ്ചുപേരുടെ കൊലപാതകം കവർച്ചയ്ക്കിടെയെന്ന് പോലീസ്. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ അലമാരയിൽനിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി, ഇതേത്തുടർന്നാണ് കൊലപാതകം കവർച്ചയ്ക്കിടെയാണ് നടന്നതെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. സംഭവസമയം ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം വീട്ടിലില്ലായിരുന്നു. ഇയാളെയും പോലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് ഗുജറാത്ത് സ്വദേശി ലക്ഷ്മി (32), മക്കളായ രാജു (12), കോമൾ (ഏഴ്), കുണാൽ (നാല്), ലക്ഷ്മിയുടെ സഹോദരന്റെ മകൻ ഗോവിന്ദ (എട്ട്) എന്നിവർ കൊല്ലപ്പെട്ടത്.…

Read More

തെരുവ് നായയുടെ മേൽ കാർ ഓടിച്ചുകയറ്റി കൊന്നു; പ്രതിയിൽ നിന്നും ബോണ്ട് ഈടക്കി കർണാടക പോലീസ്

Dogs_Audi_Bengaluru_Screengrab_murder

ബെംഗളൂരു: തെരുവ് നായ്ക്കളെ കാറുകയറ്റികൊന്നതിന് മുൻ എംപി ഡികെ ആദികേശവുലു നായിഡുവിന്റെ ചെറുമകൻ ആദി നാരായണ നായിഡുവിൽ നിന്ന് കർണാടക പോലീസ് 10 ലക്ഷം രൂപ ബോണ്ട് വാങ്ങി. ഭാവിയിൽ മൃഗങ്ങളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ ജയിലിൽ അടയ്ക്കുമെന്ന് പ്രതിക്ക് കർശന മുന്നറിയിപ്പ് നൽകിയതായും പോലീസ് അറിയിച്ചു. ഏകദേശം ഒരാഴ്ച മുൻപാണ് 23 കാരനായ പ്രതി ആദി നാരായണ നായിഡു, ബെംഗളൂരുവിലെ സിദ്ധപുര പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ ലാറ എന്ന തെരുവ് നായയുടെ മുകളിലൂടെ തന്റെ ഓഡി കാർ ബോധപൂർവം ഓടിച്ച് കയറ്റി കൊന്നത്.…

Read More

നാലുകുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ശ്രീരംഗപട്ടണ താലൂക്കിലെ കെആർഎസ് ഗ്രാമത്തിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുജറാത്ത് സ്വദേശികളായ ഗംഗാറാമിന്റെ ഭാര്യ ലക്ഷ്മി (30), മക്കളായ രാജു (10), കോമൾ (7), കുനാൽ (4), ലക്ഷ്മിയുടെ അനന്തരവൻ ഗോവിന്ദ (13) എന്നിവരാണ് മരിച്ചത്. തുണിവ്യാപാരിയായ ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ജോലിയുടെ ആവശ്യത്തിനായി പുറത്തുപോയ ഇയാൾ വിവരമറിഞ്ഞ് പിന്നീടാണ് വീട്ടിലെത്തിയത് കഴിഞ്ഞ 40 വർഷമായി രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ കുടുംബങ്ങൾ കുടിയേറിപ്പാർത്തിരിക്കുന്ന ബാസർ ലെയ്നിലുള്ള ഇവരുടെ വീട്ടിലാണ് സംഭവം.…

Read More

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹപ്രവർത്തകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബെംഗളൂരു : സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയിലെ രണ്ട് ജീവനക്കാരെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ സുരേന്ദ്ര പി (23) ആണ് കൊല്ലപ്പെട്ടത്. സുരേന്ദ്രന് സഹപ്രവർത്തകയായ സ്ത്രീക്ക് ഉണ്ടായയിരുന്ന അടുപ്പം ആണ് പ്രതികൾക്ക് സുരേന്ദ്രനോട് വൈരാഗ്യം ഉണ്ടാകാൻ കാരണം. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരായ യെലഹങ്കയിലെ രാകേഷ് വി (20), ദേവനഹള്ളിയിലെ വരുൺ കുമാർ ബിഎം (21), ഇവരുടെ കൂട്ടാളികളായ ഹോസ്‌കോട്ട് സ്വദേശി മോഹൻ എസ്‌എ (21), യെലഹങ്കയിലെ സൂരജ് (20) എന്നിവരാണ് പ്രതികൾ. സുരേന്ദ്ര…

Read More

വാടകയുമായി ബന്ധപ്പെട്ട തർക്കം; 43 കാരനെ തലയിടിച്ച് കൊലപ്പെടുത്തിയ കേസിൽ നൈജീരിയൻ പൗരൻ പിടിയിൽ

ബെംഗളൂരു: ഹൊസ്‌കോട്ടിനടുത്ത് വാടകയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 43 കാരനെ മതിലിൽ തലയിടിച്ച് കൊലപ്പെടുത്തിയ കേസിൽ നൈജീരിയക്കാരനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മല്ലിമാകണപുരയിലെ താമസക്കാരനായ ഡാനിയൽ ചിനാസർ അലസോ എന്ന ബോബി (36) തന്റെ ഭൂവുടമയായ ഭരതിന്റെ ഫെസിലിറ്റിസ് മാനേജരായി ജോലി ചെയ്തിരുന്ന ശിവകുമാറിനെ ആണ് തിങ്കളാഴ്ച തലയിടിച്ച് കൊലപ്പെടുത്തിയത്. ചിത്രദുർഗ ജില്ലയിലെ മൊളകൽമുരു സ്വദേശിയും മല്ലിമാകണപുര സ്വദേശിയുമായിരുന്നു ശിവകുമാർ. ഭരതിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ശിവകുമാർ വാടക പിരിക്കുകയും വെള്ളവും മറ്റ് സേവനങ്ങളും പരിപാലിക്കുകയും ചെയ്തിരുന്നു. 10 വർഷം മുമ്പ് ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ…

Read More

ബെംഗളൂരുവിൽ മാനസിക രോഗിയായ അമ്മ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നു

ബെംഗളൂരു: വിഷാദരോഗം ഉൾപ്പെടെയുള്ള ദീർഘകാല മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന 30കാരി  തന്റെ രണ്ടര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. കുട്ടിക്കും സമാനമായ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഭയന്നാണ് കൊലചെയ്തത്. ഭാവിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കുട്ടിയെ കൊല്ലാൻ നിർബന്ധിതയായതായി വീട്ടമ്മ പോലീസിനോട് സമ്മതിച്ചു. കെആർ പുരത്തിനടുത്ത് മേദരഹള്ളി സ്വദേശികളായ കൊറിയർ ബോയ് (35)യുടെയും ഭാര്യയുടെയും ഏക മകളായിരുന്നു രണ്ടര വയസ്സുകാരി. ബുധനാഴ്ച രാത്രിയോടെ ആണ് സംഭവം നടന്നത്, മകൾ അസുഖം മൂലമാണ് മരിച്ചതെന്ന് ആദ്യം യുവതി അവകാശപ്പെട്ടു. എന്നാൽ, സംശയം തോന്നിയ ചില അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും…

Read More

കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, മൃതദേഹത്തിന് ഒരു രാത്രി മുഴുവൻ കാവലിരുന്ന് പ്രായപൂർത്തിയാകാത്ത കാമുകൻ.

ബെംഗളൂരു : വനത്തിനുള്ളിൽ വെച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ശേഷം മൃതദേഹത്തിന് കാവലിരുന്ന് പ്രായപൂർത്തിയാകാത്ത കാമുകൻ. ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു, വീട്ടുകാരും ഈ ബന്ധത്തിൽ സമ്മതമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അടുത്ത ബന്ധുവിന്റെ വീട്ടിൽ ചടങ്ങിന് എന്ന വ്യാജേന പെൺകുട്ടി കാമുകനൊപ്പം പോകുകയായിരുന്നു പിന്നീട് പെൺകുട്ടിയെ കൂട്ടി ജദഗഹള്ളിക്ക് സമീപമുള്ള വനത്തിൽ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരോട് പറയും എന്ന് പറഞ്ഞതോടെ പെൺകുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെ വരെ മൃതദേഹത്തിന് കാവലിരുന്ന് പ്രതിയെ പ്രദേശവാസികളാണ് പോലീസിൽ ഏൽപ്പിച്ചത്.

Read More

ദാവനഗെരെയിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു : കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എലെബേത്തൂർ ഗ്രാമത്തിലെ ഗുരുസിദ്ദയ്യ (82), ഭാര്യ സരോജമ്മ (70) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അയൽവാസി വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വാതിൽ പുറത്തുനിന്ന് പൂട്ടിയതിനാൽ അകത്ത് നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത് ദമ്പതികൾക്ക് വിവാഹിതരായ മൂന്ന് പെൺമക്കളുണ്ടെന്നും അവർ കുടുംബത്തോടൊപ്പം മറ്റൊരിടത്ത് താമസിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.  

Read More

വലതുപക്ഷ സംഘടനാ പ്രവർത്തകർ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു : ഗദഗ് ജില്ലയിലെ നർഗുണ്ട് താലൂക്കിൽ തിങ്കളാഴ്ച വൈകുന്നേരം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാക്കളെ ഒരു പ്രകോപനവുമില്ലാതെ ഏഴ് മുതൽ എട്ട് പേരടങ്ങുന്ന സംഘം ആക്രമിച്ചു. ആക്രമണത്തിൽ രണ്ടുപേരിൽ ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. അക്രമികൾക്ക് വലതുപക്ഷ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. “ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഏതാനും പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളും ഇരകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും…

Read More
Click Here to Follow Us