ബെംഗളൂരുവിൽ മാനസിക രോഗിയായ അമ്മ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നു

ബെംഗളൂരു: വിഷാദരോഗം ഉൾപ്പെടെയുള്ള ദീർഘകാല മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന 30കാരി  തന്റെ രണ്ടര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. കുട്ടിക്കും സമാനമായ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഭയന്നാണ് കൊലചെയ്തത്.

ഭാവിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കുട്ടിയെ കൊല്ലാൻ നിർബന്ധിതയായതായി വീട്ടമ്മ പോലീസിനോട് സമ്മതിച്ചു.

കെആർ പുരത്തിനടുത്ത് മേദരഹള്ളി സ്വദേശികളായ കൊറിയർ ബോയ് (35)യുടെയും ഭാര്യയുടെയും ഏക മകളായിരുന്നു രണ്ടര വയസ്സുകാരി.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

ബുധനാഴ്ച രാത്രിയോടെ ആണ് സംഭവം നടന്നത്, മകൾ അസുഖം മൂലമാണ് മരിച്ചതെന്ന് ആദ്യം യുവതി അവകാശപ്പെട്ടു. എന്നാൽ, സംശയം തോന്നിയ ചില അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ട പാടുകളെ കുറിച്ച് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവതി കുറ്റസമ്മതം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts