ബെംഗളൂരു; റോഡപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 38 കാരനായ ഒരാളെ അഞ്ച് മണിക്കൂറോളം അവിടെ കാത്തുകിടത്തിയ ശേഷം നിംഹാൻസിൽ പ്രവേശനം നിഷേധിച്ചതായി യുവാവിന്റെ പരിചാരകൻ പരാതിപ്പെട്ടു. കൊടിഗെഹള്ളിയിൽ നിന്ന് വെന്റിലേറ്റർ ആംബുലൻസിൽ രാത്രി 10.30 ഓടെയാണ് ഇയാളെ നിംഹാൻസിലേക്ക് കൊണ്ടുവന്നത്. എന്നാൽ വെന്റിലേറ്റർ കിടക്കകൾ ഇല്ലാത്തതിനാൽ സർക്കാർ നടത്തുന്ന പ്രധാന ആശുപത്രിയിൽ അദ്ദേഹത്തെ പാർപ്പിക്കാനാകല്ലെന്നു പറഞ്ഞ് മടക്കുകയായിരുന്നു.
എമർജൻസി ബ്ലോക്കിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അഞ്ച് മണിക്കൂറിലധികം ആശുപത്രിയിലെ ആരും രോഗിയെ ചികിൽസിക്കാൻപോലും കൂട്ടാക്കിയില്ലന്ന് കൂടെയുണ്ടായ പരിചാരകൻ അവകാശപ്പെട്ടത്. നേരത്തെ തന്നെ ചികിൽസിക്കാൻ കഴിയില്ല പോകണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉടനെ രോഗിയുമായി പോകുമായിരുന്നു എന്നും പരിചാരകൻ പറഞ്ഞു.
എന്നാൽ മറ്റൊരിടത്ത് ചികിത്സ നൽകിയ ശേഷം രാത്രി 10.30 ഓടെയാണ് രോഗിയെ കൊണ്ടുവന്നതെന്ന് നിംഹാൻസ് റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.എച്ച്.എൻ.ശശിധര പറഞ്ഞു. ഞങ്ങളുടെ ട്രോമ ടീം ആംബുലൻസിനുള്ളിൽ അദ്ദേഹത്തെ ഉടൻ വിലയിരുത്തുകയും അദ്ദേഹത്തിന്റെ അവസ്ഥ കണക്കിലെടുത്ത് വെന്റിലേറ്റർ നിർബന്ധമാണെന്ന് ഉപദേശിക്കുകയും ചെയ്തു. എന്നാൽ നിംഹാൻസിൽ ഒരു വെന്റിലേറ്റർ ബെഡ് പോലും ലഭ്യമല്ലാത്തതിനാൽ അദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടതായും ഡോ ശശിധര പറഞ്ഞു. മെഡിക്കൽ ഉപദേശത്തിന് എതിരായി കാത്തിരിക്കുന്ന ഒരു രോഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉത്തരവാദിത്തമല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.