എന്തോക്കെ ചെയ്തിട്ടും മെനയാകണില്ലല്ലോ സജി; പുത്തന്‍ കേരള ആര്‍ടിസി എറണാകുളം ബസ്‌ ബ്രേക്ക്ഡൗണായി വഴിയില്‍ കിടന്നത് 2 മണിക്കൂര്‍

ksrtc

ബെംഗളൂരു: സംസ്ഥാനന്തര റൂട്ടില്‍ യാത്രക്കാരെ വലയ്ക്കുന്ന സമീപനം തുടര്‍ന്ന് കേരള ആര്‍ടിസി.

ഇന്നലെ എറണാകുളത്തേക്ക് പുത്തന്‍ സ്ലീപ്പര്‍ എസി ബസ് ഇലക്ട്രോണിക് സിറ്റി ഹുസ്‌ക്കൂര്‍ ഗേറ്റിന് സമീപം വഴിയില്‍ കിടന്നതോടെ പകരം 2 മണിക്കൂറിന് ശേഷം എത്തിയത് നോണ്‍ എസി സൂപ്പര്‍ഫാസ്റ്റ് ബസ്.

പാലക്കാട് വരെ ഈ ബസില്‍ യാത്ര ചെയ്തവരെ പിന്നീട് എസി സീറ്റര്‍ ബസില്‍ ഉച്ച കഴിഞ്ഞ് എറണാകുളത്തെത്തിച്ചു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

രാത്രി 10.30 ന് സാറ്റലൈറ്റില്‍ നിന്ന് പുറപ്പെട്ട ബസ് 11.45ന് ഇലക്ട്രോണിക് സിറ്റി പിന്നിട്ടപ്പോള്‍ എസി തകരാറിലായി. പിന്നാലെ ബസിന്റെ എന്‍ജിനും നിലച്ചു.

കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് കമ്പനിയിലെ 2 ഡ്രൈവര്‍ കം കണ്ടക്ടര്‍മാരാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു.

പകരം ബസെത്തുമെന്ന മറുപടിയില്‍ പ്രതീക്ഷിച്ച് 30 യാത്രക്കാര്‍ ലഗേജുകളുമായി തണുപ്പേറ്റ് റോഡരികില്‍ കാത്ത്‌നിന്നു. ബത്തേരിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് പകരം സര്‍വ്വീസിന് എത്തിയത്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

ബസ് ഇലക്ട്രോണിക് സിറ്റിയില്‍ എത്തിയപ്പോള്‍ സമയം വെളുപ്പിന് രണ്ട് കഴിഞ്ഞു. ഇതിനിടെ ഹുസ്‌ക്കൂരില്‍ നിന്നും ബൊമ്മസാന്ദ്രയില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 2 സ്ത്രീകള്‍ യാത്ര റദ്ദാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
[masterslider id="10"]

Related posts