പ്രതിശ്രുതവധുവിന്റെയും വരന്റെയും സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: ആണ്‍സുഹൃത്ത് പിടിയില്‍

മുംബൈ: മുൻകാമുകിയുടെ മെയിൽ ഹാക്ക് ചെയ്ത് പെൺകുട്ടിയുടെയും വരന്റെയും സ്വകാര്യ ചിത്രങ്ങൾ മോഷ്ടിച്ച് പരസ്യപ്പെടുത്തിയതിന് മുപ്പത്തിമൂന്നുകാരനായ ഭവേഷ് ഷരദ്ദ് ഹാൽദൻകർ അറസ്റ്റിലായി. എഫ് ഐ ആർ റിപ്പോർട്ട് അനുസരിച്ച്, ഭാണ്ഡുപ്പ് സ്വദേശിനിയായ യുവതി 3 വർഷമായി പ്രതിയുമായി പ്രണയത്തിലായിരുന്നു. 2025ൽ തർക്കത്തെ തുടർന്ന് അവർ തമ്മിൽ വേർപിരിയുകയും, മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഓക്ടോബർ 6ന് ഹാൽദൻകർ യുവതിയുടെ സഹോദരിയെ വിളിച്ച് തന്റെ പക്കൽ പരാതിക്കാരിയുടെ ചിത്രങ്ങൾ ഉണ്ടെന്നും അത് മാതാപിതാക്കളെ കാണിക്കുമെന്നും ഭീക്ഷണിപ്പെടുത്തി. അടുത്ത ദിവസം പരാതിക്കാരി പ്രതിശ്രുതവരനൊപ്പം കശ്മീരിൽ…

Read More

ഓടയ്ക്ക് എടുത്ത കുഴിയില്‍ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30 )ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് ബുള്ളറ്റിൽ വരുന്ന സമയത്താണ് അപകടം നടന്നത്. പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് ആകാശ് വീണത്.

Read More

സ്വന്തം പാർട്ടിയിൽ നിന്ന് തള്ളി പറഞ്ഞവർക്ക് മാപ്പില്ല; രാഹുൽ മാങ്കൂട്ടത്തെ പിന്തുണച്ച് ജിഷ കളരിക്കൽ

സ്വന്തം പാർട്ടിയിൽ നിന്ന് ഈ മനുഷ്യനെ തള്ളി പറഞ്ഞവർക്ക് മാപ്പില്ല. രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കോൺ​ഗ്രസ് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കൽ. രാഹുലിന്റെ അമ്മയുടെ ഹൃദയം നോവുന്നതുപോലെ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കാലം എല്ലാത്തിനും മറുപടി നൽകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ കോൺഗ്രസ് പുറത്താക്കിയതിനുപിന്നാലെയാണ് ജിഷയുടെ കുറിപ്പ്. രാഹുലാ…… നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവർക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകൾ മറുപടി നൽകും അത് ആരാണെന്ന് ഈ കേരളത്തിലെ…

Read More

45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ ആണോ നിങ്ങൾ ? എന്നാൽ യാത്രയ്ക്ക് ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

ഡല്‍ഹി: വയോധികര്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും ആശ്വാസകരവുമായ തീരുമാനവുമായി റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും വയോധികര്‍ക്കും സ്ത്രീകള്‍ക്കും ലോവര്‍ ബെര്‍ത്തിന് മുന്‍ഗണന ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വന്ദേഭാരത് കോച്ചുകളില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ ചെയര്‍ സൗകര്യം ഒരുക്കും. ഭിന്നശേഷി സൗഹൃദ ശുചിമുറി സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം രേഖാമുലം പാര്‍ലമെന്റിനെ അറിയിച്ചത്. നേരത്തെ തന്നെ ലോവര്‍ ബെര്‍ത്ത് വയോധികര്‍ക്കും സ്ത്രീകള്‍ക്കും നല്‍കുമെന്ന്…

Read More

ബെംഗളൂരുവിൽ മൂടൽമഞ്ഞ് കനക്കും

climate snow

ബെംഗളൂരു: തീരദേശ, തെക്കൻ ഉൾനാടുകളിലെ പല ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ഉൾനാടുകളിൽ വരണ്ട കാലാവസ്ഥ തുടരുമെന്നും ബെംഗളൂരുവിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും വകുപ്പ് പ്രവചിച്ചു. മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും പരമാവധി താപനില 27°C ഉം കുറഞ്ഞത് 17°C ഉം ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

വഴിയരികിലെ ചെറു കച്ചവടം; ഭക്ഷണത്തോടൊപ്പം സ്നേഹം വിളമ്പുന്ന വൃദ്ധ; കഠിനാധ്വാനത്തെ പ്രശംസിച്ച് നെറ്റിസൺസ്

ബെംഗളൂരു: പ്രായമാകുമ്പോൾ മക്കളെ ആശ്രയിക്കാതെ സ്വന്തം ജീവിതം നയിക്കുന്ന വൃദ്ധർ നമ്മുടെ ചുറ്റുമുണ്ട്. വാർദ്ധക്യത്തിൽ ചെറിയൊരു വരുമാനം കണ്ടെത്താൻ കഠിനാധ്വാനം ചെയ്യുന്ന വൃദ്ധർ യുവാക്കൾക്ക് മാതൃകയാണ് . വീട്ടിൽ രുചികരമായ ലഘുഭക്ഷണങ്ങൾ ഉണ്ടാക്കി മൈസൂരിലെ തെരുവുകളിൽ വിറ്റാണ് ഒരു മുത്തശ്ശി സ്വന്തം ജീവിതം നയിക്കുന്നത്. 70 വയസ്സുള്ള ഈ മുത്തശ്ശി ഉപഭോക്താക്കളുടെ വിശപ്പ് ശമിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. കഠിനാധ്വാനിയായ ആ വൃദ്ധയുടെ പ്രവർത്തനത്തെക്കുറിച്ച് നെറ്റിസൺസ് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഈറ്റിംഗ് വിത്ത്ഗുണ്ട എന്ന അക്കൗണ്ട് പങ്കിട്ട വീഡിയോയിൽ, വഴിയരികിൽ നിന്ന് ദോശ, ചട്ണി, ചപ്പാത്തി,…

Read More

അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മലയാളിയെ തേടി ബെംഗളൂരു പോലീസ്

ബെംഗളൂരു : രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്നതിനായി അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയതായി കണ്ടെത്തി. ബെംഗളൂരു ഇലക്‌േട്രാണിക് സിറ്റിയിലെ ദേവരാജ് ബിൽഡിങ്ങിലെ നാലാംനിലയിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്. ഇത് നടത്തിയിരുന്ന മലയാളി ദുബായിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. വൊഡാഫോൺ കമ്പനി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ 1,193 സിം കാർഡുകളും മൂന്ന് റൗട്ടറുകൾ, ലാപ്‌ടോപ് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് ആകെ 40 ലക്ഷം രൂപവിലമതിക്കും. സിം കാർഡുകളും…

Read More

‘ബോസിനോട് എന്നെ പിരിച്ചുവിടരുതെന്ന് പറയൂ’: ഇൻഡിഗോ എയർലൈനിന്റെ പ്രവർത്തനം പരാജയപ്പെട്ടതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് യാത്രക്കാരൻ;

ഇൻഡിഗോയുടെ വലിയ തോതിലുള്ള തടസ്സങ്ങൾ കാരണം നൂറുകണക്കിന് ആളുകൾ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. യാതൊരു സഹായവും ലഭിക്കാത്ത ത് മൂലം രാജ്യമെമ്പാടുമുള്ള വിമാനയാത്രക്കാർ എക്‌സിനെതിരെ തങ്ങളുടെ നിരാശ പ്രകടിപ്പിക്കുകയാണ്. ഹെൽപ്പ് ഡെസ്കുകളിലോ ബോർഡിംഗ് ഗേറ്റുകളിലോ ഉത്തരം ലഭിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ലെന്ന് പല യാത്രക്കാരും പറഞ്ഞു. അവസാന നിമിഷം വിമാനങ്ങൾ റദ്ദാക്കുകയോ അനന്തമായി വൈകുകയോ ചെയ്തു, എന്നിട്ടും പല വിമാനത്താവള പ്രദർശന ബോർഡുകളിലും അവ “സമയത്തിന്” എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കാണിച്ചിരുന്നത്. വലിയ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ഒന്ന് X ഉപയോക്താവ് ആയുഷ് കുച്യ പങ്കിട്ടു.…

Read More

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൽ തുടർച്ചയായി മാരകമായ അപകടം: ബൈക്ക് യാത്രികന് പരിക്ക്

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ തുടർച്ചയായി നടന്ന അപകടങ്ങളിൽ ബൈക്ക് യാത്രികന് പരിക്ക്. അപകടസമയം പിന്നിലുണ്ടായിരുന്ന ഒരു കാറിന്റെ ഡാഷ് ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. അതോടെ പിന്നിലുണ്ടായ കാർ ബസിൽ ഇടിച്ചു, കാറിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് യാത്രികന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

സത്യപ്രതിജ്ഞ വായിക്കാൻ സഹായം തേടി ജെഡിയു എംഎൽഎ

സത്യപ്രതിജ്ഞാ ചടങ്ങിനിടെ വാക്കുകൾ കിട്ടാതെ ജെഡിയു എംഎൽഎ ബിഹാർ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ജെഡിയു എംഎൽഎയായ വിഭാ ദേവി വാക്കുകൾ കിട്ടാതെ കുഴഞ്ഞത്. വ്യക്തമായി വായിക്കാൻ കഴിയാതെ എംഎൽഎ സത്യപ്രതിജ്ഞാ വാചകങ്ങൾ ഇടയ്ക്ക് വെച്ച് നിർത്തി. പിന്നീട് വാചകങ്ങൾ പറഞ്ഞുകൊടുക്കാൻ കൂടെയുണ്ടായിരുന്ന നിയമസഭാംഗത്തോട് അഭ്യർത്ഥിക്കുകയായിരുന്നു. മുൻ എംഎൽഎ രാജ് ബല്ലഭ് യാദവിന്റെ ഭാര്യയാണ് വിഭാ ദേവി. നവാഡയിൽ ആർജെഡി സ്ഥാനാർത്ഥിയെ 27,594 വോട്ടുകൾക്ക് തോൽപ്പിച്ചാണ് അവർ സഭയിലെത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരുൾപ്പെടെ…

Read More
Click Here to Follow Us