45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ ആണോ നിങ്ങൾ ? എന്നാൽ യാത്രയ്ക്ക് ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

ഡല്‍ഹി: വയോധികര്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും ആശ്വാസകരവുമായ തീരുമാനവുമായി റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും വയോധികര്‍ക്കും സ്ത്രീകള്‍ക്കും ലോവര്‍ ബെര്‍ത്തിന് മുന്‍ഗണന ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു.

ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വന്ദേഭാരത് കോച്ചുകളില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ ചെയര്‍ സൗകര്യം ഒരുക്കും. ഭിന്നശേഷി സൗഹൃദ ശുചിമുറി സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം രേഖാമുലം പാര്‍ലമെന്റിനെ അറിയിച്ചത്. നേരത്തെ തന്നെ ലോവര്‍ ബെര്‍ത്ത് വയോധികര്‍ക്കും സ്ത്രീകള്‍ക്കും നല്‍കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. ഇത് നടപ്പാക്കിത്തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കിലും 45 വയസിന് മുകളിലുള്ള വനിതകള്‍ക്കും വയോധികര്‍ക്കും ലോവര്‍ ബെര്‍ത്ത് നല്‍കും.

സ്ലീപ്പര്‍ ക്ലാസുകളില്‍ ഏഴുവരെ ബര്‍ത്തുകളും തേഡ് എസിയില്‍ അഞ്ചുവരെ ബര്‍ത്തുകളും സെക്കന്‍ഡ് എസിയില്‍ നാലു ബര്‍ത്തുകളും നിര്‍ബന്ധമായും നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. കൂടാതെ ഭിന്നശേഷി സൗഹൃദ ശുചിമുറി സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts