അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മലയാളിയെ തേടി ബെംഗളൂരു പോലീസ്

ബെംഗളൂരു : രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്നതിനായി അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയതായി കണ്ടെത്തി. ബെംഗളൂരു ഇലക്‌േട്രാണിക് സിറ്റിയിലെ ദേവരാജ് ബിൽഡിങ്ങിലെ നാലാംനിലയിലാണ് എക്സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്.

ഇത് നടത്തിയിരുന്ന മലയാളി ദുബായിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. വൊഡാഫോൺ കമ്പനി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയത്.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

പോലീസ് നടത്തിയ പരിശോധനയിൽ 28 സിം ബോക്സുകളും വിവിധ സേവനദാതാക്കളുടെ 1,193 സിം കാർഡുകളും മൂന്ന് റൗട്ടറുകൾ, ലാപ്‌ടോപ് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് ആകെ 40 ലക്ഷം രൂപവിലമതിക്കും.

സിം കാർഡുകളും സിം ബോക്സുകളും സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ചുവെന്നും സംശയിക്കുന്നുണ്ട്. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്നതിലൂടെ മൊബൈൽ സേവനദാതാക്കളായ കമ്പനികൾക്ക് കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.

ഓഗസ്റ്റിലും ബെംഗളൂരുവിൽ അനധികൃത ടെലിഫോൺ എക്സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു. ഈകേസിൽ അറസ്റ്റിലായതും മലയാളികളായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
[masterslider id="10"]

Related posts