സത്യപ്രതിജ്ഞ വായിക്കാൻ സഹായം തേടി ജെഡിയു എംഎൽഎ

സത്യപ്രതിജ്ഞാ ചടങ്ങിനിടെ വാക്കുകൾ കിട്ടാതെ ജെഡിയു എംഎൽഎ ബിഹാർ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ജെഡിയു എംഎൽഎയായ വിഭാ ദേവി വാക്കുകൾ കിട്ടാതെ കുഴഞ്ഞത്. വ്യക്തമായി വായിക്കാൻ കഴിയാതെ എംഎൽഎ സത്യപ്രതിജ്ഞാ വാചകങ്ങൾ ഇടയ്ക്ക് വെച്ച് നിർത്തി.

പിന്നീട് വാചകങ്ങൾ പറഞ്ഞുകൊടുക്കാൻ കൂടെയുണ്ടായിരുന്ന നിയമസഭാംഗത്തോട് അഭ്യർത്ഥിക്കുകയായിരുന്നു. മുൻ എംഎൽഎ രാജ് ബല്ലഭ് യാദവിന്റെ ഭാര്യയാണ് വിഭാ ദേവി. നവാഡയിൽ ആർജെഡി സ്ഥാനാർത്ഥിയെ 27,594 വോട്ടുകൾക്ക് തോൽപ്പിച്ചാണ് അവർ സഭയിലെത്തിയത്.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരുൾപ്പെടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ ഉണ്ടായിരുന്നു.

സഭയിൽ ആദ്യമായി എത്തുന്നതിന്റെ പരിഭ്രമം മൂലമാകാം വിഭാ ദേവിക്ക് സത്യപ്രതിജ്ഞ വായിക്കുന്നതിൽ തെറ്റുപറ്റിയതെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
[masterslider id="10"]

Related posts