കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടത് കവർച്ചയ്ക്കിടെയെന്ന് പോലീസ്

ബെംഗളൂരു: ഇന്നലെ റിപ്പോർട് ചെയ്യപ്പെട്ട കെ.ആർ.എസ്. ഗ്രാമത്തിലെ ഒരു കുടുംബത്തിൽ പെട്ട അഞ്ചുപേരുടെ കൊലപാതകം കവർച്ചയ്ക്കിടെയെന്ന് പോലീസ്. സംഭവം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ അലമാരയിൽനിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി, ഇതേത്തുടർന്നാണ് കൊലപാതകം കവർച്ചയ്ക്കിടെയാണ് നടന്നതെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. സംഭവസമയം ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം വീട്ടിലില്ലായിരുന്നു. ഇയാളെയും പോലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

ശനിയാഴ്ച രാത്രിയാണ് ഗുജറാത്ത് സ്വദേശി ലക്ഷ്മി (32), മക്കളായ രാജു (12), കോമൾ (ഏഴ്), കുണാൽ (നാല്), ലക്ഷ്മിയുടെ സഹോദരന്റെ മകൻ ഗോവിന്ദ (എട്ട്) എന്നിവർ കൊല്ലപ്പെട്ടത്. വീടിനകത്ത് കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വർഷങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനക്കാർ കുടിയേറിപ്പാർക്കുന്ന പ്രദേശമാണ് കൊലപാതകം നടന്ന ബാസർ ലെയ്ൻ. അതിനാൽ, പ്രദേശത്തെ ക്രിമിനൽ പശ്ചാത്തലമുള്ള ഉത്തരേന്ത്യക്കാരെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടാനായി പോലീസ് മൂന്ന് സംഘങ്ങൾ രൂപീകരിച്ചാണ് നിലവിൽ അന്വേഷണം മുന്നോട് കൊണ്ടുപോകുന്നത്. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കെ.ആർ.എസ്. പോലീസാണ് കേസന്വേഷണം നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts