ബസുകളുടെ തീപ്പിടിത്തം: ബി.എം.ടി.സി. മിഡി ബസ് സർവീസ് നിർത്തി

ബെംഗളൂരു: അടുത്തിടെ ബി.എം.ടി.സി.യുടെ രണ്ട് മിഡി ബസുകൾക്ക് തീപിടിച്ച സാഹചര്യത്തിൽ ഇതേ ശ്രേണിയിൽപ്പെട്ട നീളംകുറഞ്ഞ മിഡി ബസുകളുടെ കൂടുതൽ പരിശോധനകൾക്കായി സർവീസ് നിർത്തിവെച്ചു.

നിലവിൽ 186 ബസുകളുടെ സർവീസാണ് താത്കാലികമായി നിർത്തിവെച്ചട്ടുള്ളത്. 9.2 മീറ്റർ നീളവും, 30 പേർക്ക് ഇരിക്കാൻ കഴിവുള്ളതുമായ ബസുകളാണിത്. സാധാരണയായി 12 മീറ്ററുള്ള ബസുകളാണ് സർവീസിനായി ഉപയോഗിക്കാറുള്ളത്.

അശോക് ലെയ്‌ലാൻഡ് കമ്പനിയിലെ സാങ്കേതികവിദഗ്ധരും ബി.എം.ടി.സി.യുടെ മെക്കാനിക്കൽ വിഭാഗവും ചേർന്ന് എല്ലാ ബസുകളും പരിശോധിച്ചുവരുകയാണ്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമേ ഇനി ഈ ബസുകൾ നിരത്തിലിറക്കൂ. അശോക് ലെയ്‌ലാൻഡ് കമ്പനിയാണ് 2014-ൽ മിഡി വിഭാഗത്തിലുള്ള 186 ബസുകൾ നൽകിയത്.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

നഗരത്തിലെ ചെറിയ റോഡുകളിലൂടെ സർവീസ് നടത്തുന്നതിനായാണ് ഉപയോഗിച്ചിരുന്ന ചെറിയ മിഡി വിഭാഗത്തിലുള്ള രണ്ടു ബസുകളാണ് ജനുവരി 21-ന് ചാമരാജ്‌പേട്ടിലും ഫെബ്രുവരി രണ്ടിന് സൗത്ത് എൻഡ് സർക്കിളിലുമായി കത്തി നശിച്ചത്. സാധാരണയായി മിനി ബസുകളേക്കാൾ അല്പം വലുതും എന്നാൽ സാധാരണയായുള്ള വലിയ ബസുകളെക്കാൾ അല്പം ചെറുതുമായ ബസുകളാണ് മിഡി ബസുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
[masterslider id="10"]

Related posts