യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹപ്രവർത്തകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബെംഗളൂരു : സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയിലെ രണ്ട് ജീവനക്കാരെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ സുരേന്ദ്ര പി (23) ആണ് കൊല്ലപ്പെട്ടത്.

സുരേന്ദ്രന് സഹപ്രവർത്തകയായ സ്ത്രീക്ക് ഉണ്ടായയിരുന്ന അടുപ്പം ആണ് പ്രതികൾക്ക് സുരേന്ദ്രനോട് വൈരാഗ്യം ഉണ്ടാകാൻ കാരണം. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരായ യെലഹങ്കയിലെ രാകേഷ് വി (20), ദേവനഹള്ളിയിലെ വരുൺ കുമാർ ബിഎം (21), ഇവരുടെ കൂട്ടാളികളായ ഹോസ്‌കോട്ട് സ്വദേശി മോഹൻ എസ്‌എ (21), യെലഹങ്കയിലെ സൂരജ് (20) എന്നിവരാണ് പ്രതികൾ.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

സുരേന്ദ്ര കമ്പനിയുടെ ഓൺലൈൻ പോർട്ടൽ ദുരുപയോഗം ചെയ്ത് സഹപ്രവർത്തകയായ സ്ത്രീക്ക് പ്രണയ സന്ദേശങ്ങൾ അയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസ്വസ്ഥയായ യുവതി രാകേഷിനോടും കുമാറിനോടും ഈ കാര്യങ്ങൾ പങ്കുവെച്ചിരുന്നു.ഇത് ചോദ്യം ചെയ്തുണ്ടായ തർക്കത്തിൽ സുരേന്ദ്രന് കൊല്ലപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
[masterslider id="10"]

Related posts