നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നു; സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബെംഗളൂരു : കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോർന്ന് എന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് 2018 ഡിസംബർ 13 നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നത്.

എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആണ് ചോർന്നത്. ലൈംഗികാതിക്രമ ദൃശ്യം ചോർന്ന സംഭവം അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

2017 ഫെബ്രുവരിയിൽ, ആക്രമണം നടന്നപ്പോൾ, അക്രമികൾ ഒരു സംഘം ആളുകൾ കുറ്റകൃത്യം വീഡിയോയിൽ പകർത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുത്ത് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. എറണാകുളത്തെ പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിലെ ആരോ ദൃശ്യങ്ങൾ ആക്സസ് ചെയ്തതായി സൂചിപ്പിക്കുന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ആണ്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
[masterslider id="10"]

Related posts