കോട്ടയം: കോട്ടയം ടിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ തള്ളി. തിങ്കളാഴ്ച പുലർച്ചെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ മൃതദേഹം കണ്ടെത്തിയത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശി കെടി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമലിലേറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഇടുകയായിരുന്നു. എന്നാൽ എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്നാണ് ജോമോന്‍റെ മൊഴിയെന്ന് എസ്‍പി ഡി ശിൽപ അറിയിച്ചത്. കൊല്ലാൻ…
Read MoreTag: murder
ധാബ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ.
ബെംഗളൂരു: ധാബയിലെ ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ മൂന്നുപേരെ സോളദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ 23ന് നെലമംഗല ഹൈവേയിലെ യു ടേൺ ധാബയിലാണ് സംഭവം നടന്നത്. ആക്രമണം ആസൂത്രണം ചെയ്ത ഉടമയും ഭാര്യയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഘം ധാബ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സംഘമെത്തി ജീവനക്കാരിലൊരാളായ മനോഹറിനെ തീകൊളുത്തുമ്പോൾ ധാബയുടെ ഉടമ പരിസരത്തുണ്ടായിരുന്നില്ല. സഹപ്രവർത്തകൻ തേജസ് യുവാവിന്റെ തീ അണച്ച ശേഷം വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട്…
Read Moreപങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ.
ബെംഗളൂരു: ഒരുമിച്ച് ജീവിക്കുന്ന പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ആളെ കോണനകുണ്ടെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയായ മഞ്ജുളയെ (35) കൊലപ്പെടുത്തിയ കേസിലാണ് മഞ്ജുനാഥ് അറസ്റ്റിലായത്. കോണനകുണ്ടെയിലെ ബീരേശ്വര നഗറിലെ വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ജനുവരി 7ന് രാവിലെ മഞ്ജുള അമിതമായി മദ്യപിച്ചതിനെ തുടർന്ന് തളർന്നുപോയെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഓട്ടോറിക്ഷ അനുവദിക്കണമെന്നും മഞ്ജുനാഥ് വീട്ടുടമയോട് പറഞ്ഞു. ശേഷം പ്രതി മഞ്ജുളയെ ഓട്ടോയിൽ കയറ്റി ജയനഗർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. താമസ വിലാസം, ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയ കൃത്യമായ…
Read Moreഭാര്യയെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചിട്ടു; ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു : ചിത്രദുർഗ ജില്ലയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ട 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂതാട്ട ശീലം കാരണം പ്രതിയായ കരിയപ്പ ആർ തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തിയെന്നും സ്ത്രീധനത്തിനായി ഭാര്യയെ പീഡിപ്പിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ ഒളിവിലായിരുന്നുവെന്ന് അറസ്റ്റിന് ശേഷം പോലീസ് വെളിപ്പെടുത്തി. ജില്ലയിലെ കോണനൂർ ഗ്രാമത്തിൽ താമസിക്കുന്ന സുമ (26) ആറ് വർഷം മുമ്പ് കരിയപ്പയെ വിവാഹം കഴിച്ചു, ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള മകനുണ്ട്. കരിയപ്പ പ്രൊവിഷൻ സ്റ്റോറിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ആറ് മാസമായി…
Read Moreഅർച്ചന റെഡ്ഡി കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു: തിങ്കളാഴ്ച രാത്രി ഹൊസ റോഡ് ജംഗ്ഷനിൽ വെട്ടേറ്റ് മരിച്ച 38 കാരിയായ അർച്ചന റെഡ്ഡിയുടെ രണ്ടാം ഭർത്താവ് ഉൾപ്പെടെ രണ്ട് പേരെ ഇലക്ട്രോണിക്‌സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. റെഡ്ഡിയുടെ രണ്ടാം ഭർത്താവ് നവീൻ കുമാർ വിയെയും മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികാരത്തിനുള്ള കൊലപാതകമാണിതെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ മരിച്ച അർച്ചന റെഡ്ഡിയുടെ 16 വയസ്സുള്ള മകനാണു പരാതിക്കാരൻ. നവീൻ കുമാർ, കന്നഡ അനുകൂല സംഘടനയുമായി ബന്ധമുള്ള കസവനഹള്ളി സന്തോഷ് എന്നിവർക്കെതിരെയാണ് മകൻ ആരോപണം ഉന്നയിച്ചത്.…
Read Moreബെംഗളൂരുവിൽ മകന്റെ മുന്നിൽ വെച്ച് അമ്മയെ വെട്ടിക്കൊലപ്പെടുത്തി
ബെംഗളൂരു : ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. മകന്റെ മുന്നിൽ വെച്ച് ആണ് ‘അമ്മയെ വെട്ടിക്കൊലപ്പെടുത്തി. 38 കാരിയായ അർച്ചന റെഡ്ഡി ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. തിരക്കേറിയ നഗര റോഡിൽ രണ്ട് പേർ സ്ത്രീയെ വെട്ടിവീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പ്രതികൾ ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ജിഗാനിയിൽ നിന്ന് അർച്ചന ബെല്ലന്തൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, യുവതിയുടെ ഭർത്താവാണ് കുറ്റകൃത്യത്തിന്…
Read Moreനഗരത്തിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു: കാറിൽ സഞ്ചരിക്കവേ യുവതിയെ വഴിയിൽ പിടിച്ചിറക്കി ഒരു കൂട്ടം അക്രമി സംഘം വെട്ടി കൊലപ്പെടുത്തി. അനേക്കൽ – ജിഗിനി റോഡിൽ വെച്ചായിരുന്നു സംഭവം. ജിഗ്‌നി സ്വദേശിനിയായ അർച്ചന(38) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 8 വർഷത്തോളമായി ഭർത്താവുമായി ബന്ധം വേർപിരിഞ്ഞു താമസിക്കുകയായിരുന്നു അർച്ചന. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബന്ധുവിന്റെ വീട് സന്ദർശിച്ചു തിരികെ വരും വഴിയായിരുന്നു സംഭവം. ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക പരമായുള്ള ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
Read Moreനഞ്ചൻകോട് ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
മൈസൂരു: നഞ്ചൻകോട് ഗ്രാമത്തിൽ ഭർത്താവ് ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തുകയും അവരുടെ നാല് ബന്ധുക്കളെ അരിവാളുകൊണ്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് സ്ത്രീകളടക്കം നാല് പേരുടെ നില ഗുരുതരമാണ്. ഇവർ മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നിസ്സാര പ്രശ്നത്തിന്റെ പേരിൽ പ്രതിയായ എരയ്യ ഭാര്യയായ നിങ്കമ്മയുമായി വഴക്കിടുകയും പിന്നീട് അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. എരയ്യ തന്റെ രണ്ടാം ഭാര്യ നിങ്കമ്മയെയും ഉപദ്രവിക്കുന്നത് കണ്ട് നിങ്കമ്മയെ സഹായിക്കാനെത്തിയ മാതാപിതാക്കളെയും രണ്ട് അയൽവാസികളെയും എരയ്യ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. എരയ്യയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എരയ്യ…
Read Moreനഗരത്തിൽ 47 കാരിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ
ബെംഗളൂരു: ഏഴ് മാസം മുമ്പ് കാണാതായ 47 കാരിയായ യുവതിയുടെ കൊലപാതകിയെ ബംഗളൂരു സുബ്രഹ്മണ്യനഗർ പോലീസ് കണ്ടെത്തി. കേസിൽ ഭൂവുടമ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തെതുടർന്നുള്ള കരാർ കൊലപാതകമായിട്ടാണ് പോലീസ് ഈ കേസ് കണക്കാക്കുന്നത് . ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശികളായ നൂർ അഹമ്മദ്, സത്യനാരായണ എന്നിവരാണ് അറസ്റ്റിലായത്. 2021 മാർച്ച് 26 ന് ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കൊല്ലപ്പെട്ട സീതാ അച്ചാറിനെ ഹാസനിലേക്ക്കൊണ്ടുപോയ ശേഷം സയനൈഡ് നൽകി ഇവർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ്ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം…
Read Moreഎട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; 4 പേർ അറസ്റ്റിൽ
മംഗളൂരു : ഞായറാഴ്ച മംഗളൂരുവിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശ് സ്വദേശികളായ ജയ്ബാൻ (21), മുകേഷ് സിംഗ് (20), മുനീം സിംഗ് (20), ജാർഖണ്ഡ് സ്വദേശി മനീഷ് ടിർക്കി (33) എന്നിവരാണ് അറസ്റ്റിലായത്. വാമഞ്ഞൂരിലെ ടൈൽസ് ഫാക്ടറിയിലാണ് മുകേഷ്, ജയ്ബാൻ, മനീഷ് എന്നിവർ ജോലി ചെയ്തിരുന്നത്. ജാർഖണ്ഡ് സ്വദേശികളായ ഇരയുടെ മാതാപിതാക്കളും ഇതേ ഫാക്ടറിയിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നു. സംഭവത്തിന് നാല് ദിവസം മുമ്പ് ജയ്ബാനും മുകേഷും മനീഷും മദ്യം കഴിച്ച് ഞായറാഴ്ച പെൺകുട്ടിയെ…
Read More