റോഡരികിൽ മദ്യപിച്ച അഞ്ചംഗ സംഘം വഴിയാത്രക്കാരനായ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: ന്യൂ ബയപ്പനഹള്ളിയിലെ റോഡരികിൽ മദ്യപിക്കുകയായിരുന്ന അഞ്ച് അക്രമികൾ ഞായറാഴ്ച രാത്രി 25 കാരനെ കുത്തിക്കൊന്നു.മധ്യപ്രദേശ് സ്വദേശി ഭൂപത് സിംഗ് ആണ് മരിച്ചത്. ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ ഡ്രില്ലിംഗ് മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഇയാൾ സ്ഥലത്തെ താൽക്കാലിക ഷെഡിലാണ് താമസിച്ചിരുന്നത്. സിംഗും സുഹൃത്തും രാത്രി 9.30 ഓടെ കടയിലേക്ക് പോകുന്ന വഴി അഞ്ചംഗ അക്രമി സംഘം ഇവരോട് നിർത്താൻ ആവശ്യപ്പെട്ടു. സിങ്ങിനോടും സുഹൃത്തിനോടും ഇവർ മദ്യപിക്കുകയും പാർട്ടി നടത്തുകയും ചെയ്യുന്ന റോഡ് ഉപയോഗിക്കരുതെന്ന് അക്രമികൾ പറഞ്ഞു എന്നാൽ ഇവരുടെ ഭീഷണി ചെവികൊള്ളാതെ സിംഗും…

Read More

ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനെ ചോദ്യംചെയ്തു ; സെക്യൂരിറ്റി ജീവനക്കാരൻ ഫ്‌ളാറ്റ് ഉടമയെ കൊലപ്പെടുത്തി

ബെംഗളൂരു : ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് ശാസിച്ച ഫ്ലാറ്റ് ഉടമയെ സെക്യൂരിറ്റി ജീവനക്കാരൻ കൊലപ്പെടുത്തിയ.വ്യാഴാഴ്ച നടന്ന സംഭവത്തിൽ ബെംഗളൂരുവിലെ എച്ച്എഎൽ പോലീസ് കേസെടുത്തു.ഭാസ്‌കർ റെഡ്ഡി (65) ആണ് മരിച്ചത്.ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്എഎൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എയറോനോട്ടിക്കൽ എൻജിനീയേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിലാണ് സംഭവം. പ്രതി നേപ്പാൾ സ്വദേശി ബസന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.“ഞങ്ങളുടെ പ്രാഥമിക അന്വേഷണമനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷമായി അപ്പാർട്ട്‌മെന്റിൽ താമസിക്കുകയും അപ്പാർട്ട്‌മെന്റിലെ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയുമായിരുന്ന ഭാസ്‌കർ, ഡ്യൂട്ടിയിലിരിക്കെ ബസന്തിനെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയും അതിനെ എതിർക്കുകയും ചെയ്തു. ഭാസ്‌കറും പലതവണ…

Read More

ബെംഗളൂരുവിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം മദനായകനഹള്ളിയിൽ ശനിയാഴ്ച രാത്രി 46 കാരനായ റിയൽ എസ്റ്റേറ്റുകാരനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊലപാതകം നടന്നയുടൻ യുവതി പോലീസിൽ കീഴടങ്ങി.സ്വാമി രാജ് (46) ആണ് മരിച്ചത്. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ശേഷം രാജ് ഹരോക്യതനഹള്ളി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ രാത്രി 10 മണിയോടെ രാജ് യുവതിയോട് ബന്ധുവായ ഒരാളുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതിനെ തുടർന്ന് ദമ്പതികൾ വഴക്കിടുകയും രോഷാകുലയായ യുവതി,ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചു ഉറങ്ങുകയായിരുന്ന രാജിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.പിന്നീട് മദനായകനഹള്ളി പോലീസ് സ്റ്റേഷനിലെത്തി…

Read More

വാടക പണം കൊണ്ട് ആഭരണങ്ങൾ വാങ്ങി; യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

ബെംഗളൂരു: വാടക കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനിടെ 35 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് സിദ്ധപുര പോലീസ് അറസ്റ്റ് ചെയ്തു.ജയനഗർ ഒന്നാം ബ്ലോക്കിലെ ദയാനന്ദനഗർ നിവാസിയായ ഷെയ്ക് ഫാറൂഖ്, ദീപാവലി സമയത്ത് വാടക കൊടുക്കാൻ നൽകിയ പണം ഉപയോഗിച്ചു ഇമിറ്റേഷൻ ആഭരണങ്ങൾ വാങ്ങായ ഭാര്യ നാസിയയെ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഫാറൂഖ് നാസിയയോട് 6500 രൂപ നൽകിയതായും വീട്ടു വാടക നൽകാൻ ആവശ്യപ്പെട്ടതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.എന്നാൽ ദീപാവലി സമയത്ത് കൃത്രിമമോ ​​അനുകരണമോ ആയ ആഭരണങ്ങൾ മൊത്തമായി വാങ്ങി വിറ്റാൽ ലാഭമുണ്ടാക്കാമെന്ന്…

Read More

പണത്തിനായി തട്ടിക്കൊണ്ടുപോയ ഒമ്പത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : ഹുൻസൂരിലെ ഹനഗോഡിലെ പച്ചക്കറി വ്യാപാരിയായ നാഗരാജിന്റെ ഒമ്പത് വയസ്സുള്ള മകനെ പണത്തിനായി തട്ടിക്കൊണ്ടുപോയതിന് പിറ്റേ ദിവസം വ്യാഴാഴ്ച ഹുൻസൂരിലെ കുന്തേരിക്കെറിന് സമീപം മൃതദേഹം കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ നിലയിലാണ് കണ്ടെത്തിയത്.കാർത്തിക്ക് (9) നെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. തട്ടികൊണ്ട് പോയ സംഘത്തെ പോലീസ് തിരിച്ചറിയുകയും അതിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകിയാണ് കാർത്തിക്കിനെ തട്ടിക്കൊണ്ടുപോയതെന്നും വ്യാഴാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും പോലീസ് സൂപ്രണ്ട് ആർ ചേതൻ വിശദീകരിച്ചു.

Read More

കലബുറഗിയിൽ പിതാവിന്റെ ഘാതകനെ 17കാരൻ കൊലപ്പെടുത്തി

ബെംഗളൂരു : കലബുറഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ ദേഗലമാഡി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി 17 വയസ്സുള്ള ആൺകുട്ടി പിതാവിന്റെ ഘാതകനെ കൊലപ്പെടുത്തി. അടുത്തിടെ ജാമ്യത്തിലിറങ്ങിയ രാജകുമാർ (35) ആണ് മരിച്ചത്. ഏതാനും വർഷം മുമ്പ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്നു. രാജകുമാറിന്റെ തലയിൽ കൂറ്റൻ കല്ല് എറിഞ്ഞാണ് കൊലപ്പെടുത്തിയത്.രാജകുമാർ കുട്ടിയുടെ കുടുംബത്തെ പലതവണ ഭീഷണിപ്പെടുത്തുകയും തന്നെ അനുസരിച്ചില്ലെങ്കിൽ കുടുംബത്തിലെ മറ്റൊരാളെ കൊല്ലുമെന്ന് ഇയാൾ പറഞ്ഞിരുന്നു.രാജകുമാറിന്റെ പെരുമാറ്റത്തിൽ കുട്ടി പൊറുതിമുട്ടിയതിനാൽ ആണ് കൊലപ്പെടുത്തിയത് കുട്ടി മൊഴി നൽകി.കൗമാരക്കാരനെ റിമാൻഡ് ഹോമിലേക്ക് മാറ്റിയത്  …

Read More

ഹൊസെക്കരഹള്ളിയിൽ വാൻ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

deadbody BABY

ബെംഗളൂരു : ഹൊസെക്കരഹള്ളിയിൽ വാൻ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു ആർ.ആർ. നഗറിലെ താമസക്കാരനായ ചന്ദ്രശേഖറിനെ (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. മാണ്ഡ്യ സ്വദേശിയായ ചന്ദ്രശേഖർ വിവിധ പ്രദേശങ്ങളിൽനിന്ന് വാനിൽ പൂക്കൾ ശേഖരിച്ച് കെ.ആർ. മാർക്കറ്റിൽ വിൽപ്പന നടത്തിയാണ് കഴിഞ്ഞിരുന്നത്. സമീപത്തെ ആശുപത്രിക്ക് പിറകിൽ കണ്ടെത്തിയ മൃതദേഹത്തിൽ കുത്തേറ്റ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ട്. ലോക്ഡൗൺ സമയത്ത് ചിലരിൽനിന്ന് വലിയതോതിൽ കടം വാങ്ങിയിരുന്നതായും ഇത് തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാത്രി 10…

Read More

വിജയപുരയിൽ യുവാവ് കൊല്ലപ്പെട്ടു; പെൺകുട്ടിയുടെ സഹോദരനും, അമ്മാവനും കസ്റ്റഡിയിൽ

ബെംഗളൂരു : സിന്ധഗി താലൂക്കിലെ ബാലഗനൂർ ഗ്രാമത്തിൽ വ്യത്യസ്ത മതത്തിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന രവി ശങ്ക്രേപ്പ നിംബരാഗി (32) കാരനെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പരാതി. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ യുവതി പോലീസ് ഹെൽപ്പ് ലൈനിൽ വിളിച്ച് യുവാവിന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞതായി വിജയപുര എസ്പി എച്ച്‌.ഡി ആനന്ദ് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ സഹോദരനെയും അമ്മയുടെ അമ്മാവനെയും കസ്റ്റഡിയിലെടുത്തു. ജീവന് ഭീഷണിയുള്ളതിനാൽ പെൺകുട്ടിയെ വനിതാ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. മരിച്ച രവി ശങ്ക്രേപ്പ നിംബരാഗിയെ വെള്ളിയാഴ്ച കാണാതായതായി കുടുംബം അറിയിച്ചു. തന്റെ ജ്യേഷ്ഠൻ വ്യാഴാഴ്ച വൈകുന്നേരം…

Read More

ശ്രീനഗറിൽ യുവാവ് അച്ഛൻ ഉൾപ്പടെ രണ്ട് പേരെ വെട്ടിക്കൊന്നു

മൈസൂരു: മൈസൂരുവിലെ ശ്രീനഗറിലെ വ്യാഴാഴ്ച രാത്രി യുവാവ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വന്തം പിതാവിനെയും മറ്റൊരു സ്ത്രീയെയും ആക്രമിച്ച് കൊലപ്പെടുത്തി.”രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു, സ്ത്രീയുടെ മകന് സംഘർഷത്തിൽ സാരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു”എന്ന് മൈസൂർ സൗത്ത് പോലീസ് പറഞ്ഞു. ശിവപ്രകാശ് (56), ലത (48) എന്നിവരാണ് മരിച്ചത്.സംഭവത്തെ തുടർന്ന് പ്രതി ശിവപ്രകാശിന്റെ മകൻ സാഗർ (28) ഒളിവിലാണ്.പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഉർജ്ജിതപ്പെടുത്തി.

Read More

മൂന്ന് ദിവസം മുമ്പ് കാണാതായ പ്രൊഫസറുടെ മൃതദേഹം ടാങ്കിൽ കണ്ടെത്തി

ബെംഗളൂരു : ശിവമോഗയിലെ അഗ്രികൾച്ചറൽ ആൻഡ് ഹോർട്ടികൾച്ചറൽ സയൻസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. എസ്. ഗംഗാ പ്രസാദിന്റെ മൃതദേഹം ടാങ്കിൽ കണ്ടെത്തി. ഒക്ടോബർ 19 -ന് ദാവങ്കരെ ജില്ലയിലെ ഹൊന്നാലി താലൂക്കിലെ ചിക്കബാസൂരിലെ ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്.58 വയസ്സുള്ള ഗംഗാ പ്രസാദ് ജനിതക, സസ്യ പ്രജനന വിഭാഗം മേധാവിയായിരുന്നു. ഭാര്യ മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തെ കാണാതായതായി ശിവമോഗയിൽ പോലീസിൽ പരാതി പരാതിപ്പെട്ടിരുന്നു.പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

Read More
Click Here to Follow Us