ബെംഗളൂരു: ഐശ്വര്യത്തിന്റെ ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ നഗരത്തിലെ മലയാളികള്‍ ഒരുങ്ങി.കണിക്കൊന്നപൂ വിതരണവും വിഷു ചന്തകളുമായി മലയാളി സംഘടനകളും രംഗത്ത് വന്നു.നഗരത്തിലെ പ്രധാന മാര്‍ക്കെറ്റുകളില്‍ കൊന്നപ്പൂ വില്പനയ്ക്ക് എത്തിയിട്ടുണ്ട്.
സ്വര്‍ണ വര്‍ണമുള്ള വെള്ളരി വയനാട് കോഴിക്കോട് ജില്ലകളില്‍ നിന്നാണ് എത്തിയിരിക്കുന്നത്,സദ്യ ഒരുക്കാനുള്ള വാഴയില,വറുത്ത ഉപ്പേരി,ശര്‍ക്കര ഉപ്പേരി എന്നിവയും മാര്‍ക്കെറ്റില്‍ ലഭ്യമാണ്.
ക്ഷേത്രങ്ങള്‍ ഒരുങ്ങി:
വിഷുദിനമായ നാളെ ക്ഷേത്രങ്ങളില്‍ വിഷുക്കണി ദര്‍ശനത്തിന് ഉള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഗുരു ധര്‍മ പ്രചാരണ സഭ കര്‍ണാടക സംസ്ഥാന സമിതിയുടെ വിഷു ദര്‍ശനം പരിപാടി ഇന്ന് വൈകുന്നേരം അല്സൂരില്‍
കഗദാസ പുര മാതൃദേവി അയ്യപ്പ ദേവസ്ഥാനത്ത് വിഷുച്ചന്ത ഇന്ന് രാവിലെ നടക്കും +91 7795322209
എസ് എന്‍ ഡി പി യോഗം ബൊമ്മനഹള്ളിയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷങ്ങള്‍ ഇന്ന് +91 9740805024.
അനെപ്പളായ അയ്യപ്പ ക്ഷേത്രത്തില്‍ നാളെ രാവിലെ വിഷുക്കണി ദര്‍ശനം ഉണ്ടായിരിക്കും.
ബാംഗ്ലൂര്‍ കേരളസമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കൊന്നപ്പൂ വിതരണം +91 9008885055.
ശിവക്കൊട്ട ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുരയില്‍ ഇന്ന് പ്രത്യേക സംക്രമ പൂജയും നാളെ വിഷുക്കണി ദര്‍ശനം ഉണ്ടായിരിക്കും.
കെമ്പപുര അയ്യപ്പ ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ച 05:30 ക്ക് നടതുറക്കും വിഷുക്കണി ദര്‍ശനം ഉണ്ടായിരിക്കും.+91 9480714276
വിഷു സദ്യകള്‍ :
മലബാര്‍ ബേ,കൃഷ്ണ നഗര്‍ ,എസ് ജി പാളയ ,ക്രൈസ്റ്റ് കോളേജിനു സമീപം ,വിഷു സദ്യ 350 രൂപ.
080-47092954
മുത്തശ്ശി റെസ്റ്റൊരന്റ്റ് ,മാരുതി നഗര്‍ ,മടിവാള ഫോണ്‍ : 080-42274488,9844162560
കൈരളി കമ്മനഹള്ളി,ഫോണ്‍ :080-28915377,9448620359
കേരള പവല്ലിയന്‍ ,ഫോണ്‍ : 080-25356829