സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറായ രാഹുൽ ദ്രാവിഡിന് വോട്ട് ചെയ്യാൻ കഴിയില്ല!

ബെംഗളൂരു: സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറായ രാഹുൽ ദ്രാവിഡിന് ഇത്തവണ വോട്ട് ചെയ്യാൻ കഴിയില്ല! മുൻപ് ദ്രാവിഡ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്​സഭാ മണ്ഡലത്തിലെ ഇന്ദിരാ നഗറില്‍ ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് അവിടെ നിന്നും മാറിയെങ്കിലും പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാനുള്ള ഫോം പൂരിപ്പിച്ച്‌ നല്‍കിയിട്ടില്ല. ഇതോടെയാണ് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടത്. രാഹുല്‍ നേരിട്ട് ഫോം പൂരിപ്പിച്ച്‌ നല്‍കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയുള്ളൂ. അധികൃതര്‍ രണ്ട് തവണ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

Read More

കണ്ണൂർ എക്സ്പ്രസ് ഇന്നുമുതൽ വീണ്ടും യശ്വന്ത് പൂരയിൽ നിന്ന് യാത്രതിരിക്കും;ആഘോഷമാക്കാനൊരുങ്ങി മലയാളി സംഘടനകൾ.

ബെംഗളൂരു : ബാനസവാടി യിലേക്ക് മാറ്റിയ 16527/28 കണ്ണൂർ എക്സ്പ്രസ് ഇന്ന് മുതൽ യശ്വന്ത് പൂരിൽ നിന്ന് യാത്രതിരിക്കും. ഏകദേശം രണ്ടു മാസം മുൻപാണ് പതിനേഴു വർഷത്തോളമായി യശ്വന്ത് പൂരിൽ നിന്ന് കണ്ണൂരിലേക്ക് പോയിരുന്ന യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിനെ ബാനസവാടിയിലേക്ക് മാറ്റിയത്. ഇത് മലബാറിലെ മലയാളി യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കി എട്ടുമണിക്ക് യെശ്വന്ത് പുരയിൽ നിന്നും യാത്ര തിരിച്ചിരുന്ന ട്രെയിൻ 8:25 ആണ് ബാനസവാടിയിൽ അനുവദിച്ച സമയം. എന്നാൽ പലദിവസങ്ങളിലും ട്രെയിൻ വൈകി അടുത്ത ദിവസം രാവിലെ ഒരു മണിക്ക് ശേഷം വരെ ബാനസവാടിയിൽ …

Read More

വേനലായതോടെ കുടകിലെ തണുപ്പ് തേടി വിനോദ സഞ്ചാരികളുടെ പ്രവാഹം!

കേരളത്തിന് മൂന്നാർ എന്നപോലെയാണ് കർണാടകയ്ക്ക് കൂർഗ്. കുടക് എന്നും ഈ പ്രദേശത്തെ വിളിക്കാറുണ്ട്. പ്രകൃതിദുരന്തം വിനോദസഞ്ചാരമേഖലയെ ആകെ തളർത്തിയ കുടകിലക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. കുടകിന്റെ സൗന്ദര്യം ആസ്വദിക്കാനും പിന്നെ ഈ വേനലിൽ കുറച്ച് തണുപ്പ് തേടിയുമാണ് വിനോദസഞ്ചാരികൾ കുടകിലേക്ക് എത്തുന്നത്. പ്രധാന വിനോദസഞ്ചാര, തീർഥാടന കേന്ദ്രങ്ങളായ ആബെ വെള്ളച്ചാട്ടം, രാജാ സീറ്റ്, ദുബാരെ ആനത്താവളം, ഹാരംഗി അണക്കെട്ട്, മണ്ഡൽപട്ടി, ഹമ്മിയാല, ഭാഗമണ്ഡല, തലക്കാവേരി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നവരുടെ എണ്ണത്തിൽ  കാര്യമായവർധന രേഖപ്പെടുത്തി. ഈ വേനലിൽ നിങ്ങൾക്കും ഒരു ട്രിപ്പ് പ്ലാൻ ചെയ്യാം. നിത്യഹരിത വനങ്ങളും,…

Read More

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കന്നി വിജയം ആഘോഷമാക്കി കോലിപ്പട!!

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കന്നി വിജയം സ്വന്തമാക്കി കോ​ഹ്‌​ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്നലെ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കി൦ഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയം സ്വന്തമാക്കിയത്. ഈ സീസണില്‍ ബാംഗ്ലൂര്‍ സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. തുടര്‍ച്ചയായ ആറ് തോല്‍വിക്ക് ശേഷമാണ് ബാംഗ്ലൂര്‍ ഒരു മത്സരം വിജയിക്കുന്നത്.ഇതോടെ പൊയിന്‍റ് പട്ടികയില്‍ ബാംഗ്ലൂരിന് 2 പൊയിന്‍റ് ലഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. 174 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ശേഷിക്കെയാണ്…

Read More

കോപ്പിയടിച്ച് അബദ്ധം പറ്റി പ്രിയ!!; എഡിറ്റിങ് ചെയ്ത് തിരുത്തിയപ്പോഴേക്കും വൈകി!

പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത പരസ്യ ചിത്രത്തിന്‍റെ ക്യാപ്ഷനില്‍ പിണഞ്ഞിരുന്നത് വന്‍ അബദ്ധം. പ്രമുഖ സുഗന്ധദ്രവ്യ ബ്രാന്‍റായ ഫാസി പെര്‍ഫ്യൂമിന്‍റെ പരസ്യ ചിത്രത്തിനൊപ്പം പങ്കുവച്ച അടിക്കുറിപ്പാണിത്. കമ്പനി അയച്ചു നല്‍കിയ കണ്ടന്‍റാണ് പ്രിയ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്‍റ് എന്ന തലക്കെട്ടോടെയാണ് കമ്പനി കുറിപ്പ് അയച്ചു നല്‍കിയത്. കോപ്പി- പേസ്റ്റ് ചെയ്തപ്പോള്‍ പ്രിയ ആ വരികളും ചിത്രത്തോടൊപ്പം ചേര്‍ത്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രോളന്മാര്‍ക്ക് പിന്നെ വേറെ വല്ലതും വേണോ? പ്രിയ കോപ്പിയടിച്ചെന്നായി അവര്‍. കമന്‍റുകളിലൂടെയും മെസേജുകളിലൂടെയും അബദ്ധ൦ പറ്റിയതറിഞ്ഞ പ്രിയ പിന്നീട് അത്…

Read More

ഡൊമ്ളൂരിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം.

ബെംഗളൂരു : പല്ലക്കി ഉൽസവം നടക്കുന്നതിനാൽ ഇന്നും നാളെയും ഡൊമ്ളൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. ഓൾഡ് എയർപോർട്ടിലേക്ക് പോകേണ്ടവർ സി ബി റോഡിൽ സായി മന്ദിൽ മേരി ബ്രൗൺ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ആര്യഭട്ട പാലം വഴി – പി.വൈ റോഡ് കഴിഞ്ഞ് ഭഗിനിയുടെ അടുത്ത് വലത് ഭാഗത്തേക്ക് തിരിഞ്ഞ് പോകുക.

Read More

വിഷുവിനെ വരവെല്‍ക്കനോരുങ്ങി നഗരത്തിലെ മലയാളികള്‍;വിഷുക്കണി ദര്‍ശനത്തിന് തയ്യാറായി ക്ഷേത്രങ്ങള്‍;വിഷു സദ്യ ഒരുക്കി ഹോട്ടലുകള്‍!

ബെംഗളൂരു: ഐശ്വര്യത്തിന്റെ ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ നഗരത്തിലെ മലയാളികള്‍ ഒരുങ്ങി.കണിക്കൊന്നപൂ വിതരണവും വിഷു ചന്തകളുമായി മലയാളി സംഘടനകളും രംഗത്ത് വന്നു.നഗരത്തിലെ പ്രധാന മാര്‍ക്കെറ്റുകളില്‍ കൊന്നപ്പൂ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. സ്വര്‍ണ വര്‍ണമുള്ള വെള്ളരി വയനാട് കോഴിക്കോട് ജില്ലകളില്‍ നിന്നാണ് എത്തിയിരിക്കുന്നത്,സദ്യ ഒരുക്കാനുള്ള വാഴയില,വറുത്ത ഉപ്പേരി,ശര്‍ക്കര ഉപ്പേരി എന്നിവയും മാര്‍ക്കെറ്റില്‍ ലഭ്യമാണ്. ക്ഷേത്രങ്ങള്‍ ഒരുങ്ങി: വിഷുദിനമായ നാളെ ക്ഷേത്രങ്ങളില്‍ വിഷുക്കണി ദര്‍ശനത്തിന് ഉള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗുരു ധര്‍മ പ്രചാരണ സഭ കര്‍ണാടക സംസ്ഥാന സമിതിയുടെ വിഷു ദര്‍ശനം പരിപാടി ഇന്ന് വൈകുന്നേരം അല്സൂരില്‍ കഗദാസ പുര…

Read More

കാര്‍ അപകടത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ്‌ എം.എല്‍.എ അഞ്ജലി നിംബാല്‍ക്കറുടെ നില അതീവ ഗുരുതരം!

ബെംഗളൂരു: കാറപകടത്തില്‍ പരിക്കേറ്റ ഖനപുര എം എല്‍ എ അഞ്ജലി നിംബാല്‍ക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാന്തേടിനു സമീപം അഞ്ജലി സഞ്ചരിച്ച കാര്‍ എതിരെവന്ന കാറുമായി ട്ടിയിടിക്കുകയായിരുന്നു,നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു.കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ മഹാദേവ്,ഗണ്‍ മാന്‍ സയ്യിദ് എന്നിവര്‍ക്കും പരിക്കേറ്റു. ഐ പി എസ് ഓഫീസറായ ഹേമന്ദ് നിംബാല്‍ക്കറുടെ ഭാര്യയാണ് കോണ്‍ഗ്രസ്‌ എം എല്‍ എ ആയ അഞ്ജലി.

Read More

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കല്ലട ട്രാവൽസിന്റെ ബസ് പൂർണമായി കത്തി നശിച്ചു;ആളപായമില്ല;ഡ്രൈവറുടെ ധീരമായ ഇടപെടലിൽ അൽഭുതകരമായി രക്ഷപ്പെട്ടത് 20 ജീവനുകൾ.

ബെംഗളൂരു: 20 യാത്രക്കാരുമായി കോഴിക്കോട് നിന്ന് ബെംഗളൂരുലേക്ക് വരികയായിരുന്ന കല്ലട ട്രാവൽസിന്റെ സ്ലീപ്പര്ക്ലാസ്സ് ബസ് ശ്രീരംഗപട്ടണത്ത് സമീപം കത്തിനശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ശനിയാഴ്ച പുലർച്ചെ ശ്രീരംഗപട്ടണ സമീപം ആണ് സംഭവം നടന്നത് ബസ്സിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ യാത്രക്കാരെ പുറത്ത് എത്തിക്കുകയായിരുന്നു. യാത്രക്കാർ ചിലരുടെ ലഗേജ് പൂർണമായും കത്തിനശിച്ചു

Read More
Click Here to Follow Us