കോപ്പിയടിച്ച് അബദ്ധം പറ്റി പ്രിയ!!; എഡിറ്റിങ് ചെയ്ത് തിരുത്തിയപ്പോഴേക്കും വൈകി!

പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത പരസ്യ ചിത്രത്തിന്‍റെ ക്യാപ്ഷനില്‍ പിണഞ്ഞിരുന്നത് വന്‍ അബദ്ധം. പ്രമുഖ സുഗന്ധദ്രവ്യ ബ്രാന്‍റായ ഫാസി പെര്‍ഫ്യൂമിന്‍റെ പരസ്യ ചിത്രത്തിനൊപ്പം പങ്കുവച്ച അടിക്കുറിപ്പാണിത്.

കമ്പനി അയച്ചു നല്‍കിയ കണ്ടന്‍റാണ് പ്രിയ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്‍റ് എന്ന തലക്കെട്ടോടെയാണ് കമ്പനി കുറിപ്പ് അയച്ചു നല്‍കിയത്.

കോപ്പി- പേസ്റ്റ് ചെയ്തപ്പോള്‍ പ്രിയ ആ വരികളും ചിത്രത്തോടൊപ്പം ചേര്‍ത്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രോളന്മാര്‍ക്ക് പിന്നെ വേറെ വല്ലതും വേണോ? പ്രിയ കോപ്പിയടിച്ചെന്നായി അവര്‍.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

കമന്‍റുകളിലൂടെയും മെസേജുകളിലൂടെയും അബദ്ധ൦ പറ്റിയതറിഞ്ഞ പ്രിയ പിന്നീട് അത് എഡിറ്റ് ചെയ്തു. എന്നാല്‍ അതിന് മുന്‍പ് തന്നെ പ്രിയയുടെ ഈ മണ്ടത്തരം സ്‌ക്രീന്‍ ഷോട്ട് രൂപത്തില്‍ പ്രചരിച്ചിരുന്നു.

പ്രിയയ്ക്കൊപ്പം സ്നേഹ ഉള്ളല്‍, കൃതി വര്‍മ്മ എന്ന മറ്റ് രണ്ട് മോഡലുകള്‍ കൂടി സ്റ്റില്ലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us