ബെംഗളൂരുവിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ബെംഗളൂരു: നെലമംഗലയ്ക്ക് സമീപം മദനായകനഹള്ളിയിൽ ശനിയാഴ്ച രാത്രി 46 കാരനായ റിയൽ എസ്റ്റേറ്റുകാരനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊലപാതകം നടന്നയുടൻ യുവതി പോലീസിൽ കീഴടങ്ങി.സ്വാമി രാജ് (46) ആണ് മരിച്ചത്.
ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ശേഷം രാജ് ഹരോക്യതനഹള്ളി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ രാത്രി 10 മണിയോടെ രാജ് യുവതിയോട് ബന്ധുവായ ഒരാളുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതിനെ തുടർന്ന് ദമ്പതികൾ വഴക്കിടുകയും രോഷാകുലയായ യുവതി,ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചു ഉറങ്ങുകയായിരുന്ന രാജിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.പിന്നീട് മദനായകനഹള്ളി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts