ബെംഗളുരു; ബൈദരഹള്ളിയിലെ വാടകവീട്ടിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. മഞ്ജുനാഥ് (32), ഭാര്യ റോജ (28) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഭാര്യ റോജയെ മഞജുനാഥ് സ്ഥിരമായി കുടിച്ചിട്ട് വന്ന ശേഷം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകി. കഴിഞ്ഞ ദിവസവും ഇവരുടെ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടിരുന്നതായും ചെന്ന് നോക്കിയപ്പോൾ ആരെയും കണ്ടിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. എന്നാൽ പിന്നീട് സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസുകാർ വന്ന് നോക്കിയപ്പോൾ തലയ്ക്കും കഴുത്തിനും മാരകമായ മുറിവേറ്റ…
Read MoreTag: murder
പണിക്കുപോകാൻ വീട്ടുകാർ നിർബന്ധിച്ചു; 17 കാരി നാല് കുടുംബാഗങ്ങളെ കൊലപ്പെടുത്തി
ബെംഗളുരു; പണിക്കുപോകാൻ നിർബന്ധിച്ചതിൽ വൈരാഗ്യം മൂത്ത് 17 വയസുകാരി കൊലപ്പെടുത്തിയത് സ്വന്തം കുടുംബത്തിലെ നാലുപേരെ. കൊല നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയെ പിടികൂടിയത്. ചിത്രദുർഗയിലാണ് സംഭവം. തിപ്പനായിക് (45), ഭാര്യ സുധാഭായി (40), മകൾ രമ്യ(16), ഗുന്ദീഭായി (80) എന്നിവരെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ രാഹുലും വിഷം ഉള്ളിൽ ചെന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. വെറുതെയിരിയ്ക്കുന്ന പെൺകുട്ടിയോട് കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോകണമെന്ന് സ്ഥിരമായി പറഞ്ഞിരുന്നു. ഇതാണ് പെൺകുട്ടിക്ക് വൈരാഗ്യം ഉണ്ടാകാനുള്ള കാരണം. തിപ്പ നായിക്കിന്റെ മൂത്ത മകളാണ് ക്രൂര…
Read Moreഅമ്മയെയും മൂന്ന് വയസുകാരിയായ മകളെയും കൊലപ്പെടുത്തി; പ്രതി പിടിയിൽ
ബെംഗളുരു; അമ്മയെയും 3 വയസുള്ള മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൃത്യം നടത്തിയ ബല്ലാരി സ്വദേശി പിടിയിൽ. ബേലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബല്ലാരി സ്വദേശി പ്രശാന്താണ് (35) അറസ്റ്റിലായത്. ചൗഡേശ്വരി നഗറിലെ ചന്ദ്രകല(36), മകൾ രത്ന എന്നിവരാണ് ഒക്ടോബർ 7ന് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചന്ദ്രകലയുമായി ഏതാനും മാസത്തെ പരിചയം മാത്രമാണ് പ്രതിക്ക് ഉണ്ടായിരുന്നത്. ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയത്തിലായത്. ചന്ദ്രകലയുടെ ഭർത്താവ് ജോലിക്ക് പോയശേഷം ഇയാൾ വീട്ടിലെത്തി. ശേഷം ചന്ദ്രകലയുമായി അഭിപ്രായ വ്യാത്യാസം ഉണ്ടായി. തുടർന്ന്…
Read Moreയുവതിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ
ബെംഗളുരു; വീണ്ടും നാടിനെ നടുക്കി കൊലപാതകം. മകളെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛനും അമ്മയും അമ്മയുടെ കാമുകനും അറസ്റ്റിലായത്. ചിക്കബല്ലാപുര സ്വദേശി പർവീണ ബാനു( 28), കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതാവ് ഫയാസ് (50), ഭാര്യ ഗുൽസാർ ഭാനു(46), പ്യാരേജാൻ (60) എന്നിവരാണ് അറസ്റ്റിലായത്. ഗുൽസാറിന് തന്റെ മുറച്ചെറുക്കനായ പ്യാരേജാനുമായി ഉണ്ടായിരുന്ന വഴിവിട്ട അടുപ്പം അറിഞ്ഞതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മറ്റൊരു മതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചുവെന്നാണ് ഭാര്യ സംസാരശേഷിയില്ലാത്ത ഫയാസിനെ അറിയിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ശേഷം മൂവരും ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്…
Read Moreയുവതിയെ കഴുത്തറുത്ത് കൊന്ന കേസ്; ഭർത്താവ് പോലീസ് പിടിയിൽ
ബെംഗളുരു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് പിടിയിലായി. അന്നപൂർണ്ണേശ്വരി നഗറിലാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളുരുവിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറും , പണമിടപാട് സ്ഥാപന നടത്തിപ്പുകാരനുമായ കന്തരാജുവാണ് (41) പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭാര്യ രൂപയെ (31) രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയത്. നന്ദി ഹിൽ സിൽ കൊണ്ടുപോയി തള്ളി ഇടാനടക്കം മുൻ കാലങ്ങളിൽ പലപ്പോഴും ഇയാൾ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നന്നതായി പോലീസ്.
Read Moreയുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ബെംഗളുരു; അന്നപൂർണ്ണേശ്വരി നഗറിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തി. രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. സ്വകാര്യ കമ്പനി ജീവനക്കാരിയായ രൂപയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് കന്തരാജു (39) സംഭവത്തിന് ശേഷം ഒളിവിലാണ്. ഏറെ നേരം മൊബൈലിൽ സംസാരിച്ചതാണ് കന്തരാജുവിനെ പ്രകോപിപ്പിച്ചത്. ആരോടാണ് സംസാരിച്ചതെന്നറിയാൻ മൊബൈൽ പരിശോധിക്കണമെന്ന് പറഞ്ഞ് തർക്കം തുടങ്ങിയ കന്തരാജു അടുക്കളയിലെ കത്തിയെടുത്ത് രൂപയുടെ കഴുത്തറക്കുകയയിരുന്നു. പിന്നീട് വീട്ടിൽ നിന്നും ഒളിവിൽ പോകുകയും ചെയ്തു, ഇവരുടെ 12 വയസുകാരനായ മകൻ ട്യൂഷൻ കഴിഞ്ഞു വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 2005 ൽ അന്നപൂർണ്ണേശ്വരി നഗറിലുണ്ടായ…
Read Moreവിവാഹ അഭ്യർത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ബംഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല ചെയ്തത്. ആന്ധ്ര സ്വദേശിയായ അനിതയെയാണ് (23) സഹപ്രവര്‍ത്തകന്‍ വെങ്കടേഷ് കഴുത്തറുത്ത് കൊന്നത്. 22 കാരനായ വെങ്കടേഷ് അനിതയുടെ നാട്ടുകാരനാണ്. അനിത ജോലി ചെയ്യുന്ന ബംഗ്ലൂരുവിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ മൂന്ന് മാസം മുമ്പാണ് പ്രവേശിച്ചത്. വിവാഹാഭ്യര്‍ത്ഥനുമായി വെങ്കടേഷ് നിരന്തരം അനിതയെ ശല്യം ചെയ്തിരുന്നു. മറ്റൊരാളുമായി ദിവസങ്ങള്‍ക്ക് മുമ്പ് അനിതയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ വെങ്കടേഷ്…
Read Moreഭൂമി തർക്കത്തെ തുടർന്ന് സഹോദരങ്ങളെ വെട്ടി കൊന്നു
ബെംഗളൂരു : കർണാടകയിലെ ബാഗൽകോട്ടിൽ സഹോദരങ്ങളെ വെട്ടി കൊന്ന അയൽവാസികളായ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജമഖണ്ഡി താലൂക്കിലെ മധുരകണ്ഡിയിൽ താമസിക്കുന്ന ഹനമദ് മുദറഡ്ഡി (45), ബസവരാജ് മുദറഡ്ഡി (37), ഈശ്വർ മുദറഡ്ഡി (34), മല്ലു മുദറഡ്ഡി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഭൂമി തർക്കത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ അവസാനിച്ചത്. ദറഡ്ഡി കുടുംബവും അതോടൊപ്പം അതെ പ്രദേശത്തെ അയൽക്കാരായ പുട്ടാനി കുടുംബവും തമ്മിൽ സമീപത്തുള്ള വയലിന്റെ ഉടമസ്ഥതയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച വൈകീട്ട് ഹനമദ് മുദറെഡ്ഡിയും പുട്ടാനി കുടുംബത്തിലെ മറ്റൊരാളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ…
Read Moreമുൻ ബിഎംടിസി ജീവനക്കാരനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ബെംഗളൂരു: വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് വിരമിച്ച ബി എം ടി സി ജീവനക്കാരനെയും ഭാര്യയെയും സൗത്ത്ബെംഗളൂരുവിലെ വീട്ടിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. 65 കാരനായ പി കാന്തരാജുവിനെയും 61 വയസ്സുള്ള ഭാര്യ പ്രേമതയെയും ആണ് കഴുത്തു ഞെരിച്ച്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ വാടകക്കാരനാണ് കൊലപാതകങ്ങൾ നടന്ന വിവരംകണ്ടെത്തിയത്. കൊലയാളികൾ ദമ്പതികൾക്ക് അറിയുന്ന ആളാണ്, കാരണം അവർ അവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുംഅവർക്ക് ചായ നൽകുകയും ചെയ്തു. എന്തെങ്കിലും മോഷ്ടിക്കപ്പെട്ടതായി വ്യക്തമല്ല എന്നും പോലീസ് പറഞ്ഞു. കുമാരസ്വാമി ലേഔട്ടിലെ യെലച്ചെനഹള്ളിക്ക് സമീപം കാശിനഗറിൽ ഉച്ചയ്ക്ക് ഒരു മണിക്കും…
Read Moreഭാര്യയെ കളിയാക്കിയതിനെ എതിർത്ത ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി
ബെംഗളൂരു: ഭാര്യയെ കളിയാക്കരുതെന്ന് യുവാവിന് മുന്നറിയിപ്പ് നൽകിയ മെക്കാനിക്കിനെ യുവാവുംസഹോദരനും ചേർന്ന് കുത്തിക്കൊന്നു. വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫാസിൽ പാഷ (40) ആണ് മരിച്ചത്. 20 വയസുള്ള അർബാസ് പാഷയെയും ഇയാളുടെ 16 വയസ്സുള്ള ഇളയസഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ടവരും പ്രതികളും പാദരായണപുര നിവാസികളായഅയൽവാസികളാണ്. ഫാസിൽ ഹംപിനഗറിലെ ആർപി റോഡിലെ ഒരു കാർ ഗാരേജിൽ ജോലി ചെയ്തുവരുകയാണ് അർബാസ് ഒരു മെഡിസിൻ ഡെലിവറി ബോയ് ആണ്. അർബാസ് ഫാസിലിന്റെ ഭാര്യയെ കളിയാക്കിയതിന് ഫാസിൽ മുന്നറിയിപ്പ് നൽകിയെന്ന് പോലീസ് പറഞ്ഞു. ഇത്ഇരുവരും…
Read More