നഗരത്തിൽ ഗുണ്ടാ നേതാവിനെ വെട്ടികൊലപ്പെടുത്തി

ബെംഗളൂരു: നഗരത്തിലെ ഡി.ജെ. ഹള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ അയൽവാസികൾ ചേർന്ന് വെട്ടികൊലപ്പെടുത്തി. ഡി.ജെ. ഹള്ളിയിലെ അംബേദ്കർ നഗർ സ്വദേശി മസർഖാൻ (43) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിൽ ഒരു സ്ത്രീയടക്കം നാലുപേരെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ഏകദേശം എട്ടുമണിയോടെ കൊല്ലപ്പെട്ട മസർഖാനും സമീപത്തെ കടയുടമയായ ഒരു സ്ത്രീയും തമ്മിൽ തർക്കമുണ്ടാവുകയായിന്നു. തുടർന്ന് ഈ സ്ത്രീ തന്റെ ബന്ധുക്കളെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ബന്ധുക്കളും മസർഖാനും തമ്മിലും വാക്കു തർക്കം ഉണ്ടായി, ഈ തർക്കം പരിഹരിക്കണമെന്ന രീതിയിൽ സ്ത്രീയുടെ ബന്ധുക്കൾ ഇയാളെ…

Read More

കോറമംഗലയിലെ ബാങ്കിൽ ഭാര്യയുടെ മുന്നിൽ വെച്ച് ഭർത്താവിനെ വെട്ടി കൊന്നു

ബെംഗളൂരു: കോറമംഗലയിലെ ഒരു പ്രമുഖ ബാങ്കിൽ ഇടപാടിനായി എത്തിയ ആളെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടയാൾ ജോസഫ് എന്ന ബബ്ലി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യയും മകളുമായി ബെംഗളൂരു കോറമംഗലയിൽ ബാങ്കിൽ എത്തിയപ്പോഴാണ് അവർക്കു നേരെ ആക്രമണം ഉണ്ടാകുന്നത്. പഴയ ക്രിമിനൽ പശ്ചാത്തലമുള്ള ഇദ്ദേഹത്തെ ഇന്നലെ ബാങ്കിൽ വച്ച് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ബാങ്ക് സ്റ്റാഫിന്റേയും കസ്റ്റമേഴ്സിന്റെയും മുന്നിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുഗോഡി നിവാസിയായ ജോസഫ് എന്ന ബബ്ലി (42) ഭാര്യയും മകളുമായി നഗരത്തിലെ കോറമംഗല എട്ടാം ബ്ലോക്കിലെ ബാങ്കിൽ ഉച്ചയ്ക്ക്…

Read More

സഹോദരി ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു: ദോഡബല്ലാപൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 28 കാരനായ യുവാവിനെയും സുഹൃത്തിനെയും ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ദോഡബല്ലാപൂരിലെ താമസക്കാരനായ വെങ്കിടേഷ് (28), കൂട്ടുകാരൻ നിരഞ്ജൻ (27) എന്നിവരാണ് അറസ്റ്റിലായത്. കദിരനഹള്ളിയിലെ ഒരു ഫാമിൽ വെച്ച് മെക്കാനിക്കായ നവീൻ (30) എന്നയാളെ യാണ് ഞായറാഴ്ച ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. വഴിയാത്രക്കാരാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. ദൊഡാബള്ളാപൂർ റൂറൽ പോലീസ് കൊലപാതകക്കേസിൽ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ട നവീൻ, വെങ്കടേഷിന്റെ അനുജത്തി ഗായത്രിയെ വിവാഹം…

Read More

വിവാഹ മോചനത്തിന് ഭർത്താവ് കാത്തിരുന്നത് നീണ്ട രണ്ട് പതിറ്റാണ്ട്; വിവാഹമോചനത്തിന് സമ്മതിക്കാത്ത ഭാര്യയെ അവസാനം ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി

കർണ്ണാടക; വിവാഹമോചനത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. രണ്ട് പതിറ്റാണ്ടോളമായിട്ടും വിവാഹ മോചനം നൽകാതിരുന്ന ഭാര്യയെ റിട്ട അധ്യാപകനായ ബസപ്പ (63) ആണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ജയമ്മയെ അവിഹിത ബന്ധത്തിന്റെ പേരിലുള്ള പ്രശ്നത്തെ തുടർന്നാണ് കൊലപ്പെടുത്തിയത് മൊഴി നൽകി.

Read More

ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

ബെം​ഗളുരു: വാക്ക് തർക്കം യുവതിയുടെ ജീവനെടുത്തു, ലക്ഷ്മമ്മ(25),യെയാണ് ഭർത്താവ് നഞ്ചപ്പ കൊലപ്പെടുത്തിയത്. ഭാര്യ മരിച്ചെന്ന് ഉറപ്പിച്ച ശേഷം നഞ്ചപ്പ പോലീസ് സ്റ്റേഷനിൽ  കീഴടങ്ങി.

Read More

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ വിമുക്ത ഭടൻ കുഴഞ്ഞ് വീണ് മരിച്ചു

ബെം​ഗളുരു: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞ്വീണ് വിമുക്ത ഭടൻ മരിച്ചു. കൽകെരെ സ്വദേശി കൃഷ്ണമൂർത്തി (53) ആണ് മരിച്ചത്. കഴിഞ്ഞമാസം 20നാണ് ഭാര്യ മേഘല കൊല്ലപ്പെട്ടത്, കുടുംബ വഴക്കിനെ തുടർന്ന് താനാണ് കൊലനടത്തിയതെന്ന് കൃഷ്ണമൂർത്തി സമ്മതിച്ചിരുന്നു. കൊലനടത്തിയ ആയുധം കണ്ടെത്താൻ പോകവെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

Read More

വിവാഹാഭ്യർഥന നിരസിച്ചു; വിവാഹമല്ല പഠനമാണ് ലക്ഷ്യമെന്ന് പറഞ്ഞ 16 കാരിയെ 28 കാരൻ അരിവാളിന് വെട്ടിക്കൊന്നു

ബെം​ഗളുരു: വിവാഹാഭ്യർഥന നിരസിച്ചതിന് 16 കാരിയെ 28 കാരൻ വെട്ടിക്കൊന്നു. ദൊഡ്ഡബെല്ലാപുര സ്വദേശിനിയായ കീർത്തന(16) ആണ് സഹോദരി ഭർത്താവിന്റെ അനുജനായ നവീന്റെ (28) വെട്ടേറ്റ് മരിച്ചത്. കീർത്തനയെ വിവാഹം ചെയ്ത് കൊടുക്കാനുള്ള യുവാവിന്റെ ഇഷ്ടത്തെ മാനിച് കീർത്തനയുടെ മാതാപിതാക്കൾ വിവാഹത്തിനുള്ള സന്നദ്ധത അറിയിച്ചിരുന്നു‌. എന്നാൽ പഠനമാണ് വലുതെന്ന ഉത്തമബോധ്യം ഉണ്ടായിരുന്ന കീർത്തനയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിഫലമായിരുന്നു. സ്കൂളിന് മുന്നിൽ തടഞ്ഞ് നിർത്തി വിവാഹ കാര്യം നവീൻ പറഞ്ഞതോടെ സമ്മതമല്ലെന്ന് തുറന്ന് പറഞ്ഞ കീർത്തനയെ അരിവാളിന് കഴുത്തിന് വെട്ടികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച…

Read More

പിതാവിനെ അന്വേഷിച്ചു; ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ അമ്മയും രണ്ടാനച്ഛനും പിടിയിൽ

ബെം​ഗളുരു: 7 വയസ് മാത്രം പ്രായമുള്ള മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയ അമ്മക്കും രണ്ടാം ഭർത്താവിനും കോടതി ജീവപര്യന്തം വിധിച്ചു, പിതാവിനെ തിരക്കിയതിനാണ് ക്രൂരക‍ൃത്യം നടത്തിയത്. ബെം​ഗാൾ സ്വദേശികളായ മൊണ്ടാൽ(27), ബിദ്വത് (27) എന്നിവർക്കാണ് സിറ്റി സിവിൽ കോടതി ജീവപര്യന്തം നൽകിയത്.

Read More

​ഗൗരി ലങ്കേഷ് വധം: പ്രതികളുടേത് 5 വർഷത്തെ ​ഗൂഡാലോചനയെന്ന് എസ്എെടി

ബെം​ഗളുരു: പത്രപ്രവർത്തക ​ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ​ഗൂഡാലോചനക്ക് ശേഷമെന്ന് എസ്എെടി. 18 പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം 5 നാണ് ​ഗൗരി വെടിയേറ്റ് മരിച്ചത്..

Read More

​ഗൗരി ലങ്കേഷ് വധം; കുറ്റപത്രം ഉടൻ: 4000 പേജ് ദൈർഘ്യം കുറ്റപത്രത്തിന്

ബെം​ഗളുരു: പ്രത്യേക അന്വേഷണ സംഘം ​ഗൗരി ലങ്കേഷ് വധക്കേസിൽ കുറ്റപത്രം ഉടനെ സമർപ്പിക്കും. വധത്തിൽ 17 പേർക്കെതിരെ 4000 പേജ് ദൈർഘ്യമുള്ള കുറ്റപത്രമാണ് എസ്എെടി തയ്യാറാക്കിയിരിക്കുന്നത്.

Read More
Click Here to Follow Us