റിലീസിന് മുമ്പ് റോക്കി ഭായ് ഇന്ന് കേരളത്തിൽ

റിലീസിന് ദിവസങ്ങൾ മാത്രം ഇരിക്കെ കെജിഎഫ് 2 വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റോക്കി ഭായ് ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലാണ് യഷ് വരുന്നത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് യഷ് കൊച്ചി ലുലു മാളിലേക്ക് വരുന്നത്. മലയാളികളെ നേരിട്ട് കണ്ട് സിനിമ കാണണം എന്ന് അഭ്യര്‍ത്ഥിക്കാനാണ് യഷ് എത്തുന്നത്.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

കെജിഎഫ് ബുക്കിങ് ആരംഭിച്ചതും ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റ് പോയത്. ഏപ്രില്‍ 14 നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്. രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പ്രിത്വിരാജ് പ്രൊഡക്ഷന്‍സാണ്. ഒരൊറ്റ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയായി വളര്‍ത്തിയെടുക്കുക എന്ന പ്രിത്വിരാജിന്റെ ലക്ഷ്യത്തിന്റെ ഒരു പടിയാണ് കെജിഎഫ് രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts