അർച്ചന റെഡ്ഡി കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: തിങ്കളാഴ്ച രാത്രി ഹൊസ റോഡ് ജംഗ്ഷനിൽ വെട്ടേറ്റ് മരിച്ച 38 കാരിയായ അർച്ചന റെഡ്ഡിയുടെ രണ്ടാം ഭർത്താവ് ഉൾപ്പെടെ രണ്ട് പേരെ ഇലക്ട്രോണിക്‌സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
റെഡ്ഡിയുടെ രണ്ടാം ഭർത്താവ് നവീൻ കുമാർ വിയെയും മറ്റൊരു പ്രതിയെയും  അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

പ്രതികാരത്തിനുള്ള കൊലപാതകമാണിതെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ദൃക്‌സാക്ഷിയായ മരിച്ച അർച്ചന റെഡ്ഡിയുടെ 16 വയസ്സുള്ള മകനാണു പരാതിക്കാരൻ. നവീൻ കുമാർ, കന്നഡ അനുകൂല സംഘടനയുമായി ബന്ധമുള്ള കസവനഹള്ളി സന്തോഷ് എന്നിവർക്കെതിരെയാണ് മകൻ ആരോപണം ഉന്നയിച്ചത്.

 സ്വത്ത് തർക്കം, പ്രതികാരം, അവിഹിത ബന്ധങ്ങൾ തുടങ്ങി ഒന്നിലധികം കോണുകൾ കേസിൽ ഉണ്ടായിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts